Marriage News | നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു സഹസംവിധായിക ദീപ്തി കാരാട്ട്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് രാജേഷും ദീപ്തിയും പരിചയപ്പെട്ടത്.
● നിരവധി മലയാള ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.
● കാസർകോട് കൊളത്തൂർ സ്വദേശിയായ രാജേഷ്, ‘മഹേഷിന്റെ പ്രതികാരത്തിലൂടെ’ യാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
(KVARTHA) മലയാള സിനിമാനടൻ രാജേഷ് മാധവൻ വിവാഹിതനായി. സഹസംവിധായിക ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് രാജേഷും ദീപ്തിയും പരിചയപ്പെട്ടത്. പിന്നീട് ഇരുവരുടെയും സൗഹൃദം പ്രണയമായി മാറി. സിനിമയിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്. നിരവധി മലയാള ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.
കാസർകോട് കൊളത്തൂർ സ്വദേശിയായ രാജേഷ്, ‘മഹേഷിന്റെ പ്രതികാരത്തിലൂടെ’ യാണ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ദിലീഷ് പോത്തൻ്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ഉള്‍പ്പടെ കാസ്റ്റിങ് ഡയറക്ടറാണ് രാജേഷ്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ രാജേഷിന്റെ സുമേഷ് എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. തുടർന്ന് 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിലൂടെ രാജേഷ് നായക വേഷവും ചെയ്തു. 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്.
രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം മലയാള സിനിമയിൽ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സഹപ്രവർത്തകരും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെ ഇരുവർക്കും അഭിനന്ദനം അറിയിച്ചു.
#RajeshMadhavan, #DeeptiKarat, #MalayalamWedding, #Cinema, #ActorMarriage, #WeddingCelebration
