'ഇത് ഞങ്ങളുടെ അത്ഭുതകരമായ വാര്‍ത്ത'; 5 വര്‍ഷത്തിനൊടുവില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ വിവരം പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ

 


ADVERTISEMENT


മുംബൈ: (www.kvartha.com 18.11.2021) അഞ്ച് വര്‍ഷത്തിനൊടുവില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ. താരത്തിനും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും ഒരു മകനും മകളും പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. 
Aster_MIMS

അതിശയകരമായ ആ വാര്‍ത്ത നടി തന്നെയാണ് ട്വിറ്റെറിലൂടെ പങ്കുവച്ചത്. കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥികള്‍ക്ക് ജിയ, ജയ് പേരെന്നും നടി വ്യക്തമാക്കി. ഒപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും പ്രീതി  നന്ദി അറിയിക്കുന്നു. 

'ഇത് ഞങ്ങളുടെ അത്ഭുതകരമായ വാര്‍ത്ത'; 5 വര്‍ഷത്തിനൊടുവില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ വിവരം പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ


'എല്ലാവര്‍ക്കും ഹായ്. ഇന്ന് ഞങ്ങളുടെ അതിശയകരമായ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീനും ഞാനും ആഹ്ലാദത്തിലാണ്. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് യെയും ജിയയെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ നന്ദിയും സ്‌നേഹവും കൊണ്ട് നിറയുന്നു', എന്നാണ് പ്രീതി കുറിച്ചത്.

2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. മണിരത്നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ സോള്‍ജിയര്‍ എന്ന ചിത്രത്തിലും താരം നായികയായെത്തി. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. കല്‍ ഹോ നഹോ, ദില്‍ ചാഹ്തേ ഹേ, കഭി അല്‍വിദാ നാ കഹ്ന, വീര്‍ സാര, സലാം സമസ്തേ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. റോകി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Keywords:  News, National, India, Mumbai, Bollywood, New Born Child, Social Media, Entertainment, Twitter, Actor Preity Zinta, husband Gene Goodenough welcome twins via surrogacy
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia