'ഇത് ഞങ്ങളുടെ അത്ഭുതകരമായ വാര്‍ത്ത'; 5 വര്‍ഷത്തിനൊടുവില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ വിവരം പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ
Nov 18, 2021, 17:50 IST
മുംബൈ: (www.kvartha.com 18.11.2021) അഞ്ച് വര്‍ഷത്തിനൊടുവില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പ്രീതി സിന്റ. താരത്തിനും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും ഒരു മകനും മകളും പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്.
അതിശയകരമായ ആ വാര്‍ത്ത നടി തന്നെയാണ് ട്വിറ്റെറിലൂടെ പങ്കുവച്ചത്. കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥികള്‍ക്ക് ജിയ, ജയ് പേരെന്നും നടി വ്യക്തമാക്കി. ഒപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും പ്രീതി നന്ദി അറിയിക്കുന്നു.
'എല്ലാവര്‍ക്കും ഹായ്. ഇന്ന് ഞങ്ങളുടെ അതിശയകരമായ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീനും ഞാനും ആഹ്ലാദത്തിലാണ്. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് യെയും ജിയയെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ നന്ദിയും സ്‌നേഹവും കൊണ്ട് നിറയുന്നു', എന്നാണ് പ്രീതി കുറിച്ചത്.
2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. മണിരത്നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ സോള്‍ജിയര്‍ എന്ന ചിത്രത്തിലും താരം നായികയായെത്തി. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. കല്‍ ഹോ നഹോ, ദില്‍ ചാഹ്തേ ഹേ, കഭി അല്‍വിദാ നാ കഹ്ന, വീര്‍ സാര, സലാം സമസ്തേ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. റോകി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Keywords: News, National, India, Mumbai, Bollywood, New Born Child, Social Media, Entertainment, Twitter, Actor Preity Zinta, husband Gene Goodenough welcome twins via surrogacyHi everyone, I wanted to share our amazing news with all of you today. Gene & I are overjoyed & our hearts are filled with so much gratitude & with so much love as we welcome our twins Jai Zinta Goodenough & Gia Zinta Goodenough into our family. pic.twitter.com/wknLAJd1bL
— Preity G Zinta (@realpreityzinta) November 18, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.