'ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേര്‍ക് പ്രചോദനമാകട്ടെ'; പിണറായി വിജയനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്
May 8, 2021, 12:30 IST
തിരുവനന്തപുരം: (www.kvartha.com 08.05.2021) 'ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേര്‍ക് പ്രചോദനമാകട്ടെ..' പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്. കേരളത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിലും നല്ല ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെയാണ് നടന്‍ പ്രശംസിച്ചത്.
സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പേരില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സര്‍കാര്‍ സ്വീകരിച്ചിട്ടുണ്ട്. ജനകീയ ഹോടെലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്യൂണിറ്റി കിചെണ്‍ സംവിധാനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളത് ഉത്തരവാദിത്വമുള്ള ഭരണമാണെന്നും ഒരുപാട് പേര്‍ക് പ്രചോദനമാകട്ടെയെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
Keywords: News, Kerala, State, Thiruvananthapuram, Cine Actor, Tamil, Kollywood, Entertainment, Pinarayi Vijayan, Chief Minister, Twitter, Actor Prakash Raj praises Chief Minister Pinarayi VijayanResponsible Governance... may you inspire many 🙏🏻🙏🏻🙏🏻#justasking https://t.co/lcHTnwuWiW
— Prakash Raj (@prakashraaj) May 7, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.