SWISS-TOWER 24/07/2023

Booked | 'സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയില്‍ വച്ച് പീഡിപ്പിച്ചു'; നടന്‍ നിവിന്‍ പോളിക്ക് എതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തു
 

 
Actor Nivin Pauly Faces Immoral Assault Case After Allegations of Assault in Dubai
Actor Nivin Pauly Faces Immoral Assault Case After Allegations of Assault in Dubai

Photo Credit: Facebook / Nivin Pauly

ADVERTISEMENT

കഴിഞ്ഞ നവംബറില്‍ ദുബൈയിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം

കൊച്ചി: (KVARTHA) സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് എതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. നിവിന്‍ പോളിക്കെതിരായ അന്വേഷണം എസ് ഐ ടി സംഘം ഏറ്റെടുക്കും. 

Aster mims 04/11/2022

നിര്‍മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. കഴിഞ്ഞ നവംബറില്‍ ദുബൈയിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് യുവതിയുടെ ആരോപണം. വിദേശത്ത് മറ്റൊരു ജോലി തേടിയാണ് പോയതെന്നും അതിനിടെയിലാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.

#NivinPauly, #ImmorlAssaultCase, #DubaiIncident, #MalayalamFilmIndustry, #KeralaCrimeNews, #SITInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia