കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറ് ലക്ഷം വാങ്ങിയിട്ടില്ല: മുകേഷ്
Apr 25, 2016, 09:59 IST
തിരുവനന്തപുരം: (www.kvartha.com 25.04.2016) സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ താന്‍ ആറ് ലക്ഷം രൂപ വാങ്ങിയെന്ന സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ ആരോപണം തള്ളി കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്.
മമ്മൂട്ടിയും മോഹന്‍ലാലും സുരാജ് വെഞ്ഞാറമ്മൂടും അടക്കമുള്ള താരങ്ങള്‍ കാരുണ്യ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മുകേഷ് മാത്രമാണ് പ്രതിഫലം വാങ്ങിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷക്ക് മറുപടിയായി ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും വാട്‌സ്ആപ്പിലും മുകേഷിനെതിരെ ഈ മറുപടി പ്രചരിക്കുന്നുണ്ട്. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ഫെയ്‌സ്ബുക്കില്‍ വിശദീകരണ കുറിപ്പുമായി മുകേഷ് രംഗത്ത് വന്നത്.
കാരുണ്യ ലോട്ടറിയുടെ ആദ്യത്തെ ആറ് പരസ്യങ്ങള്‍ സംവിധാനം ചെയ്തത് തന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്‍ ആയിരുന്നു. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ആദ്യ പരസ്യത്തില്‍ അഭിനയിച്ചത് ഞാനായിരുന്നത് കൊണ്ടാണ് അവര്‍ എന്റെ പേരില്‍ ആറ് ലക്ഷം രൂപ പിന്‍വലിച്ചതെന്നും മുകേഷ് പറഞ്ഞു.
മുകേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്ന് ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റും തെറ്റായ ഒരു വാർത്ത പ്രചരിക്കുന്നത് കണ്ടു."മുകേഷ് 6 ലക്ഷം രൂപ വാങ്ങിയാണ് കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചത് "എന്നായിരുന്നു അത്.
സത്യത്തിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാൻ കാരുണ്യയുടെ പരസ്യത്തിൽ അഭിനയിച്ചത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു. ശ്രീമതി സന്ധ്യ രാജേന്ദ്രൻ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങൾ സംവിധാനം ചെയ്തത്. 6 ലക്ഷത്തിനു 6 പരസ്യങ്ങൾ ചെയ്യുവാൻ ആയിരുന്നു ലോട്ടറി ഡിപ്പാർട്ടുമെന്റുമായുള്ള കരാർ. ലോട്ടറി ഡിപ്പാർട്ടുമെൻറിൻെറ നിയമം അനുസരിച്ച് പരസ്യത്തിൽ അഭിനയിക്കുന്ന ഒരാളുടെ പേരിൽ മാത്രമേ പണം പിൻവലിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. ആദ്യപരസ്യത്തിൽ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവർ എൻെറ പേരിൽ 6 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.
ഇതിൻെറ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ആയിരുന്ന ശ്രീ ബിജു പ്രഭാകർ IAS ലോകായുക്തയ്ക്ക് അന്നാളിൽ തന്നെ നൽകുകയുണ്ടായി.സംശയമുള്ള ആർക്കുവേണമെങ്കിലും ആ രേഖകൾ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാൽ പരിശോധിക്കുവാൻ സാധിക്കും.
ഇല്ലാത്ത അപവാദ പ്രചരണങ്ങൾ നൽകി എന്നെയും എൻെറ അനുഭാവികളെയും തളർത്താൻ ശ്രമിക്കുന്നതിനു പകരം, വികസനം കടലാസിൽ മാത്രം കൊണ്ടു നടക്കുന്നവർ അതൊക്കെ ഒന്ന് പ്രാവർത്തികം ആക്കിയാൽ ജനങ്ങൾക്ക് ഉപകാരപ്പെട്ടേനെ..

Keywords: Thiruvananthapuram, Kerala, Mukesh, Facebook, LDF, Assembly Election, Election-2016,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.