ഭര്‍ത്താവുമായി കഴിയണം; തങ്ങളെ വേര്‍പ്പിരിക്കരുതെന്ന് നടി രംഭ കോടതിയില്‍

 


ചെന്നൈ: (www.kvartha.com 26.10.2016)  വിവാഹജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മയും വിവാഹമോചനവും സിനിമാലോകത്തെ നിത്യ വാര്‍ത്തകളാവുമ്പോള്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്രതാരം രംഭ കുടുംബകോടതിയില്‍.

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മൂലം പിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്ന് ചെന്നൈയിലെ കുടുംബകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ തെന്നിന്ത്യന്‍ താരം ആവശ്യപ്പെടുന്നു. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒന്‍പത് അനുസരിച്ചാണ് രംഭ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ മൂന്നിന് കോടതി ഹര്‍ജി പരിഗണിക്കും.

കാനഡയിലെ ബിസിനസ് പ്രമുഖനായ ഇന്ദിരന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia