കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കരുതലിന്റെ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍; വിഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 06.05.2021) മുന്നോട്ടുള്ള ഓരോ നിമിഷവും കരുതലോടെ ജീവിക്കാമെന്ന കോവിഡ് സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാമെന്ന് ഫേസ്ബുകിലിട്ട വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു. രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് താരം പറഞ്ഞു. 
Aster mims 04/11/2022

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കരുതലിന്റെ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍; വിഡിയോ


'കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളില്‍ ഇടപെഴുകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക. കൂടെകൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക. സോപും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച് വീടുകളില്‍ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം'.- മോഹന്‍ലാല്‍ വിഡിയോയില്‍ പറഞ്ഞു.



Keywords:  News, Kerala, State, Kochi, Cine Actor, Mohanlal, Entertainment, Social Media, Facebook, Trending, COVID-19, Actor Mohanlal with a message of caution in the wake of the second wave of Covid; Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia