മിനി കൂപര്‍ ഓടിച്ച് ബറോസ് ലൊകേഷനിലേക്ക് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി; വീഡിയോ പങ്കുവച്ച് സമീര്‍ ഹംസ, വൈറല്‍
Apr 3, 2022, 09:25 IST
കൊച്ചി: (www.kvartha.com 03.04.2022) മിനി കൂപര്‍ ഓടിച്ച് ലൊകേഷനിലെത്തുന്ന സൂപെര്‍താരം മോഹന്‍ലാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കൊച്ചിയിലെ ബറോസ് ലൊകേഷനിലേക്കാണ് താരം വണ്ടി ഓടിച്ച് എത്തിയത്. ലൊകേഷനിലെത്തുന്ന താരത്തിന്റെ മാസ് എന്‍ട്രി വീഡിയോ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് പങ്കുവച്ചത്.
'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമയിലെ സാഗര്‍ എലിയാസ് ജാക്കിയുടെ ബിജിഎമിനൊപ്പമാണ് വീഡിയോ. സമീര്‍ ഹംസയുടെ മിനി കൂപര്‍ ജോണ്‍ കൂപര്‍ വര്‍ക്‌സാണ് മോഹന്‍ലാല്‍ ഓടിച്ചത്. സമീര്‍ ഹംസ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചതും.
നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ ഡ്രൈവ് ചെയ്യുന്നത് അധികം കണ്ടിട്ടില്ല. ഈ പതിവ് തെറ്റിച്ച് സുഹൃത്ത് സമീര്‍ ഹംസയ്‌ക്കൊപ്പം വണ്ടിയോടിച്ച് വരുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ആദ്യ ഇന്‍ഡ്യന്‍ 3 ഡി ചിത്രത്തിന് ശേഷം സംവിധായാകാനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
Keywords: News, Kerala, State, Kochi, Entertainment, Mohanlal, Business, Finance, Social-Media, Top-Headlines, Actor Mohanlal drive mini cooper car in Barroz location
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.