'നാളെ എന്റെ ബര്‍ത്‌ഡേ ആണ്, മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരാമോ?' ആശുപത്രി കിടക്കയില്‍ നിന്ന് ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വരോഗവുമായി കുഞ്ഞാരാധിക; പിറന്നാള്‍ ആശംസകളുമായി താരം എത്തി
Apr 3, 2022, 12:46 IST
കൊച്ചി: (www.kvartha.com 03.04.2022) ഓര്‍മ നഷ്ടപ്പെടും മുന്‍പ് അവള്‍ക്ക് മമ്മൂട്ടി അങ്കിളിനെ കാണണമെന്നായിരുന്നു ആഗ്രഹം. ആശുപത്രി കിടക്കയില്‍ വച്ച് ആഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
'മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബര്‍ത്‌ഡേ ആണ്. മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ' എന്ന് ആശുപത്രി കിടക്കയില്‍ കിടന്ന് ചോദിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ ആശുപത്രിയില്‍ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. താരത്തോട് ഡോക്ടര്‍മാര്‍ കാര്യം പറഞ്ഞപ്പോള്‍ തന്നെ കുട്ടിയെ മമ്മൂട്ടി സന്ദര്‍ശിക്കുകയായിരുന്നു. പിന്നാലെ പിറന്നാള്‍ ആശംസകളും മമ്മൂട്ടി കുഞ്ഞാരാധികയ്ക്ക് നല്‍കി.
താരത്തിന്റെ കൂടെ നിര്‍മാതാവ് ആന്റോ ജോസഫും പേഴ്‌സനല്‍ അസിസ്റ്റന്റ് ജോര്‍ജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വരോഗമാണ് കുട്ടിക്ക്. ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കുഞ്ഞ് ചികില്‍സയില്‍ കഴിയുന്നത്.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം മാര്‍ച് മൂന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം ഏപ്രില്‍ ഒന്ന് മുതല്‍ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചു. ഈ അവസരത്തില്‍ ചിത്രം വിജയകരമാക്കിയ പ്രേക്ഷകര്‍ക്ക് മമ്മൂട്ടി നന്ദി പറയുകയാണ്.
'ഭീഷ്മപര്‍വ്വം ഒരു വലിയ വിജയമാക്കി തീര്‍ത്ത എല്ലാം പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാന്‍. ടിക്കറ്റ് എടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം. കണ്ടവര്‍ക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാര്‍ പുറത്തിറക്കിയ വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
Keywords: News, Kerala, State, Kochi, Entertainment, Facebook, Facebook Post, Social-Media, Actor Mammootty meets his hospitalized fan girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.