കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; 200 കോടിയുടെ തട്ടിപ്പില്‍ ലീനയ്ക്ക് സജീവ പങ്കാളിത്തമെന്ന് ഇഡി, കസ്റ്റഡി കാലാവധി നീട്ടി

 



ന്യൂഡെല്‍ഹി: (www.kvartha.com 17.10.2021) ബിസിനസുകാരന്റെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 23 വരെ ഡെല്‍ഹി കോടതിയാണ് നീട്ടിയത്. കുറ്റകൃത്യത്തില്‍ ലീനയ്ക്ക് സജീവ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണു നടപടി.

പണം എങ്ങനെ, എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. ജോണ്‍ എബ്രഹാം അഭിനയിച്ച മദ്രാസ് കഫെ ഉള്‍പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലീന, കുറ്റകൃത്യത്തിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും ഇഡി ആരോപിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചില്ലെങ്കില്‍ കേസന്വേഷണം തണുത്തുപോകുമെന്നും ഇഡി പറഞ്ഞു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; 200 കോടിയുടെ തട്ടിപ്പില്‍ ലീനയ്ക്ക് സജീവ പങ്കാളിത്തമെന്ന് ഇഡി, കസ്റ്റഡി കാലാവധി നീട്ടി


കുറ്റകൃത്യത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, മുഖ്യപ്രതിയും ഭര്‍ത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റകൃത്യത്തിലും ലീനയ്ക്കു സജീവ പങ്കാളിത്തമുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ലീനയ്ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും. ലീനയുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുണ്ടെന്ന് ഇഡി അറിയിച്ചു.

Keywords:  News, National, India, New Delhi, Case, Actress, Entertainment, Actor Leena Paul Played 'Active Role' In Money Laundering Case: Agency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia