'വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നു'; മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു
Jan 21, 2022, 09:25 IST
കൊച്ചി: (www.kvartha.com 21.01.2022) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ നടനും മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക് കുറിപ്പിലൂടെ വിശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക് കുറിപ്പ്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു.
'കോവിഡ് പോസിറ്റീവായിരിക്കുകയാണ്. വീട്ടില്‍ ഐസൊലേഷനിലാണ്. ചെറിയ പനിയും ലക്ഷണങ്ങളുമുണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഷൂടിനും മറ്റും താനുമായി സമ്പര്‍ക്കകത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണം. ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് ടെസ്റ്റും നടത്തണം. മഹാമാരി ഒഴിഞ്ഞിട്ടില്ല ഏവരും ജാഗ്രതയോടെ ഇരിക്കണം. മാസ്‌ക് ധരിക്കണം. സുരക്ഷിതരായിരിക്കൂ.' ദുല്‍ഖര്‍ കുറിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതിന് പിന്നാലെ കുടുംബാംഗങ്ങളെല്ലാവരും ഐസൊലേഷനിലായിരുന്നു. മമ്മൂട്ടിക്ക് പിന്നാലെ കോവിഡ് പോസിറ്റീവായിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും. കുറുപ്പാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സല്യൂട്ട്, ഹേ സിനാമിക തുടങ്ങിയ സിനിമകളാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
Keywords: News, Kerala, State, Kochi, Entertainment, Mammootty, Dulquar Salman, COVID-19, Trending, Health, Facebook, Actor Dulquer Salmaan Tests Covid Positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.