നിയമവിരുദ്ധമായി മയക്കുമരുന്ന് ശേഖരിച്ചു; ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ദലിപ് താഹിലിന്റെ മകന്‍ ധ്രുവ് അറസ്റ്റില്‍
May 6, 2021, 14:40 IST
മുംബൈ: (www.kvartha.com 06.05.2021) മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ദലിപ് താഹിലിന്റെ മകന്‍ ധ്രുവ് അറസ്റ്റില്‍. നിയമവിരുദ്ധമായി മയക്കുമരുന്ന് ശേഖരിച്ചെന്ന് ആരോപിച്ച് മുംബൈ ക്രൈംബ്രാഞ്ചിന്റെ ബാന്ദ്ര ആന്റി നാര്‍കോടിക് സെലാണ് താഹില്‍ ദലിപിനെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വിതരണക്കാരുമായി ധ്രുവ് ദലിപ് വട്‌സ്അപ് വഴി ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് വില്‍പനക്കാരനായ മുസമ്മില്‍ അബ്ദുള്‍ റഹ്മാന്‍ ഷെയ്ഖിനെ 35 ഗ്രാം മെഫെഡ്രോണുമായി ആന്റി നാര്‍കോടിക് സെല്‍ അറസ്റ്റ് ചെയ്തിരുന്നു.
ബോളിവുഡിന്റെ മയക്കുമരുന്ന് വിവാദത്തില്‍ പ്രതികരിച്ച കങ്കണ റാവത്ത് മയക്കുമരുന്നു പരിശോധന നടത്തണമെന്ന് ദലിപ് താഹില്‍ നേരത്തെ പ്രതികരിച്ചിരുന്നത് വാര്‍ത്തയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.