● കോകിലയ്ക്കും ചെറുപ്പം മുതൽ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.
● തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു ബാല പ്രതികരിച്ചത്.
കൊച്ചി: (KVARTHA) സിനിമ താരം ബാല നാലാമതും വിവാഹിതനായി. ബന്ധുവായ കോകിലയാണ് ബാലയുടെ വധു. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ ബുധനാഴ്‌ച രാവിലെയായിരുന്നു വിവാഹം.
തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്ന് ബാല പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോകിലയ്ക്കും ചെറുപ്പം മുതൽ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ദൈവം ഇപ്പോൾ അത് സാധിച്ചുതന്നുവെന്നും അനുഗ്രഹിക്കണമെന്നും, മനസുള്ളവർ അനുഗ്രഹിക്കണമെന്നും കോകില പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി തന്റെ ആരോഗ്യനില മെച്ചപ്പെട്ട് വന്നിട്ടുണ്ടെന്നും നല്ല ഉറക്കവും, ഭക്ഷണവും, മനസമാധാനവും ഉണ്ടെന്നും ബാല പറഞ്ഞു. ആ സമയത്ത് കൂടെ നിന്നയാളാണ് കോകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോകിലയ്ക്ക് മലയാളം അറിയില്ലെന്നും ബാല പ്രതികരിച്ചു.
തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു ബാല പ്രതികരിച്ചത്. വളരെ അടുത്ത ബന്ധുക്കളും മാധ്യമപ്രവർത്തകരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
നടൻ ബാലയുടെ വ്യക്തിജീവിതം നിരവധി ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട്ടിലെ കർണാടക സ്വദേശിനിയായ ചന്ദന സഗാശിവയെയാണ് അദ്ദേഹം ആദ്യമായി വിവാഹം ചെയ്തത്. എന്നാൽ, ബാല തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഒരിക്കലും പരസ്യമായി പ്രതികരിച്ചിട്ടില്ല.
2010-ൽ ഒരു മലയാളി ഗായികയെ വിവാഹം ചെയ്ത ബാല, പിന്നീട് ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തു. എന്നാൽ, ഡോ. എലിസബത്തിനൊപ്പുള്ള ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മുൻ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ബാല പൂർത്തിയാക്കിയിരുന്നു. അതിനാൽ ഇപ്പോഴത്തെ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല എന്നും താരം പറഞ്ഞു.
#Bala #Kokila #Marriage #CelebrityNews #Kerala #Entertainment