Marriage | നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി; വധു ഗ്ലാഡിസ്; റിസപ്ഷനില്‍ തിളങ്ങി മോഹന്‍ലാലും മമ്മൂട്ടിയും
Jan 6, 2023, 09:16 IST
കൊച്ചി: (www.kvartha.com) നടന്‍ ബാബുരാജിന്റെ മകന്‍ അഭയും ഗ്ലാഡിസും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. റിസപ്ഷനില്‍ മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഡിസംബര്‍ 31നായിരുന്നു അഭയിന്റെ മനഃസമ്മതം നടന്നത്.
ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ ആണ്‍മക്കളാണ് അഭയ് ഉം അക്ഷയ് ഉം. വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിലെ മക്കളാണ് ആര്‍യും ആരോമലും.
'തേര്' എന്ന ചിത്രമാണ് ബാബുരാജിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എസ് ജെ സിനു ആണ് സംവിധാനം. റിവെഞ്ച് ത്രിലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ജനുവരി ആറിനാണ്. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.
ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാന്‍ഡര്‍, സ്മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Keywords: News,Kerala,State,Kochi,Entertainment,Cine Actor,Actor,Marriage,Top-Headlines,Latest-News,Lifestyle & Fashion, Actor Baburaj's son Abhay gets married

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.