നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക് പേജ് റാഞ്ചി; ഹാകിംഗ് ഫിലിപീന്‍സില്‍ നിന്ന്

 


ADVERTISEMENT


കൊച്ചി: (www.kvartha.com 02.06.2021) നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക് പേജ് ഹാക് ചെയ്തതായി പരാതി. ഫിലിപീന്‍സില്‍ നിന്നാണ് ഹാകിംഗ് നടന്നത് എന്നാണ് വിവരം. ഹാകെര്‍മാര്‍ അയച്ച മെസേജ് ക്ലിക് ചെയ്തപ്പോഴാണ് ഹാകിംഗ് നടന്നതെന്നാണ് വിവരം. അനൂപ് മേനോന്റെ ഫോടോയ്ക്ക് പകരം മറ്റൊരു ഫോടോയാണ് ഇപ്പോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
Aster_MIMS

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക് പേജ് റാഞ്ചി; ഹാകിംഗ് ഫിലിപീന്‍സില്‍ നിന്ന്


ഫേസ്ബുക് പേജ് ഹാക് ചെയ്ത കാര്യം അനൂപ് മേനോന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. മലയാളത്തിലെ മുന്‍നിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് 12 ലക്ഷത്തോളം ലൈക്‌സ് ഉണ്ട്. ഹാകെര്‍മാര്‍ അയച്ച മെസേജ് ക്ലിക് ചെയ്തപ്പോഴാകണം ഹാകിംഗ് നടന്നത്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്ബുക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു.

പേജിന്റെ അഡ്മിനുകളെ ഹാകെര്‍മാര്‍ നീക്കം ചെയ്തുവെന്നും അനൂപ് മേനോന്‍ പറയുന്നു. തമാശ വിഡിയോകളാണ് ഇപോള്‍ ഹാകെര്‍മാര്‍ പേജില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു.

Keywords:  News, Kerala, State, Kochi, Entertainment, Facebook, Social Media, Hackers, Actor Anoop Menon's Facebook page hacked
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia