നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക് പേജ് റാഞ്ചി; ഹാകിംഗ് ഫിലിപീന്‍സില്‍ നിന്ന്
Jun 2, 2021, 12:31 IST
കൊച്ചി: (www.kvartha.com 02.06.2021) നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക് പേജ് ഹാക് ചെയ്തതായി പരാതി. ഫിലിപീന്‍സില്‍ നിന്നാണ് ഹാകിംഗ് നടന്നത് എന്നാണ് വിവരം. ഹാകെര്‍മാര്‍ അയച്ച മെസേജ് ക്ലിക് ചെയ്തപ്പോഴാണ് ഹാകിംഗ് നടന്നതെന്നാണ് വിവരം. അനൂപ് മേനോന്റെ ഫോടോയ്ക്ക് പകരം മറ്റൊരു ഫോടോയാണ് ഇപ്പോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഫേസ്ബുക് പേജ് ഹാക് ചെയ്ത കാര്യം അനൂപ് മേനോന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. മലയാളത്തിലെ മുന്‍നിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് 12 ലക്ഷത്തോളം ലൈക്‌സ് ഉണ്ട്. ഹാകെര്‍മാര്‍ അയച്ച മെസേജ് ക്ലിക് ചെയ്തപ്പോഴാകണം ഹാകിംഗ് നടന്നത്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്ബുക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു.
പേജിന്റെ അഡ്മിനുകളെ ഹാകെര്‍മാര്‍ നീക്കം ചെയ്തുവെന്നും അനൂപ് മേനോന്‍ പറയുന്നു. തമാശ വിഡിയോകളാണ് ഇപോള്‍ ഹാകെര്‍മാര്‍ പേജില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.