തുളുനാടൻ വിശ്വാസങ്ങളും സൈബർ ത്രില്ലറും; 'അച്യുത അവതാരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തെലുങ്ക്, തമിഴ് സിനിമകളിൽ വർഷങ്ങളോളം അസോസിയേറ്റ് ഡയറക്ടറായിരുന്ന പുനീതിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്.
● തീച്ചാമുണ്ഡി തെയ്യത്തിന്റെയും തുളുനാടൻ ആചാരങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്.
● മാളവിക നന്ദൻ, കാന്താര ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
● ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
● കാസർകോടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മെയ് മാസത്തിൽ റിലീസ് ചെയ്യും.
കൊച്ചി: (KVARTHA) കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അച്യുത അവതാരം'. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
നിർമ്മാണം
റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് എന്ന നവാഗത സംവിധായകൻ ഊതിക്കാച്ചിയെടുത്ത മലയാളത്തിൻ്റെ ദൃശ്യവിസ്മയമാവും 'അച്യുത അവതാരം' എന്ന് നിർമ്മാതാക്കള്‍ പറയുന്നു.
തുളുനാടൻ വിശ്വാസങ്ങളുടെ പശ്ചാത്തലം
ചിത്രത്തെക്കുറിച്ച് അണിയറ പ്രവർത്തകർ നൽകുന്ന വിവരണം ഇങ്ങനെയാണ്: ‘കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ, എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ, തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽ നിന്നുമാണ് ഈ ചിത്രം ഒരുങ്ങുന്നത്.’
താരനിരയും സാങ്കേതിക പ്രവർത്തകരും
പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, കാന്താര ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ എന്നിവർ നിർവഹിക്കുന്നു. വി.എഫ്.എക്സ്: ഐഡൻ്റ് ലാബ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്
കാസർകോടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ് മാസത്തോടെ തിയേറ്ററുകളിൽ എത്തും.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: The first look poster of the Malayalam cyber-thriller 'Achyutha Avatharam', directed by Puneeth, has been released.
#AchyuthaAvatharam #MalayalamCinema #CyberThriller #Theyyam #Puneeth #KantharaAvinash #MalavikaNandan #KVARTHA
