'ഗർഭകാലം അസുഖമല്ല'; നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി അഭിലാഷും ശ്രീക്കുട്ടിയും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വീട്ടിൽ വിശ്രമത്തിൽ മാത്രം കഴിയണമെന്ന ചിന്താഗതി പഴയതാണെന്ന് ഇരുവരും
● ഗർഭത്തിന്റെ ആദ്യ മൂന്ന് മാസം ശ്രീക്കുട്ടി പൂർണ്ണ വിശ്രമത്തിലായിരുന്നു
● കുഞ്ഞ് ഹെൽത്തിയാണെന്നും ഡോക്ടർ അറിയിച്ചെന്ന് ശ്രീക്കുട്ടി
● നോർമൽ ഡെലിവറി ലക്ഷ്യമിട്ട് ശരീരം സജീവമായി നിലനിർത്താൻ ആഗ്രഹം
● ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും 'അഭിശ്രീ' എന്ന പേരിൽ ഇവർ സജീവമാണ്
കൊച്ചി: (KVARTHA) മിനിസ്ക്രീൻ താരങ്ങളായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും 'അഭിശ്രീ' എന്ന പേരിൽ അറിയപ്പെടുന്ന താരദമ്പതികൾ പുതിയ വ്ളോഗിലൂടെ തങ്ങളുടെ സന്തോഷനിമിഷങ്ങളും പ്രഗ്നൻസി ഫോട്ടോഷൂട്ടുകൾക്കും മറ്റും താഴെ വരുന്ന നെഗറ്റീവ് കമന്റുകളോടുള്ള തങ്ങളുടെ പ്രതികരണങ്ങളും പങ്കുവെച്ചിരിക്കുകയാണ്.
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പ്
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ശ്രീക്കുട്ടി പറയുന്നു. ‘കുഞ്ഞിൻ്റെ ചവിട്ടൊക്കെ കിട്ടുമ്പോൾ വല്ലാത്തൊരു ഫീലിംഗാണ്. അതൊക്കെ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. സ്കാനിംഗിൽ ഓരോ പ്രാവശ്യം ബേബിയെ കാണുമ്പോഴും വലിയ സന്തോഷമാണ്.
ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ബേബി അനങ്ങുന്നതൊക്കെ നമുക്ക് മനസിലാവും. ഗർഭത്തിൻ്റെ ആദ്യ മൂന്ന് മാസം ഞാൻ ബെഡ്‌റെസ്റ്റിലായിരുന്നു. ഡോക്ടർ വിശ്രമം നിർദേശിച്ചിരുന്നു. അതുകഴിഞ്ഞാണ് ഞാൻ വീണ്ടും വീഡിയോകൾ ചെയ്തു തുടങ്ങിയത്. കുഞ്ഞ് ഹെൽത്തിയാണെന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ട്,’ ശ്രീക്കുട്ടി പറഞ്ഞു.
വിമർശകർക്ക് മറുപടിയുമായി താരങ്ങൾ
പ്രഗ്നൻസി ഫോട്ടോഷൂട്ടുകൾക്കും ഡാൻസ് വീഡിയോകൾക്കും താഴെ വരുന്ന നെഗറ്റീവ് കമന്റുകളെ തങ്ങൾ പൊതുവെ ശ്രദ്ധിക്കാറില്ലെങ്കിലും ചിലത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്ന് ഇരുവരും പറയുന്നു. ‘നിങ്ങൾക്കെന്തെങ്കിലും പറ്റും, അബോർഷനാവും എന്നൊക്കെ കമന്റുകൾ വരുന്നത് എങ്ങനെയാണ്? ഗർഭിണിയായാൽ വീട്ടിനകത്ത് വിശ്രമത്തിൽ കഴിയണമെന്നൊന്നും ഇല്ല. അതൊക്കെ പഴയ ചിന്താഗതികളാണ്. ഇതെന്താ വല്ല അസുഖമെങ്ങാനുമാണോ? ഞങ്ങൾ അതിൽ വിശ്വസിക്കുന്നവരല്ല,’ ഇരുവരും ചോദിക്കുന്നു.
ചടഞ്ഞിരുന്ന് സിസേറിയനിലേക്ക് പോകുന്നതിനോട് താൽപ്പര്യമില്ലെന്ന് ശ്രീക്കുട്ടി കൂട്ടിച്ചേർക്കുന്നു. ‘ഗർഭമുണ്ടെന്ന് കരുതി ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിർത്തി, വീട്ടിൽ ഇങ്ങനെ ചടഞ്ഞ് കൂടിയിരിക്കണോ? അതിലൊന്നും ഞങ്ങളെ കിട്ടില്ല. ഒന്നും ചെയ്യാതെ, തടിച്ച് വീർത്ത് സിസേറിയനിലേക്ക് പോവാൻ വയ്യ. ഇപ്പോൾ നോർമൽ ഡെലിവറിക്കുള്ള സാധ്യത കൂടുതലാണ്,’ താരദമ്പതികൾ കൂട്ടിച്ചേർത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: TV actor Abhilash and his wife Sreekutty shared their pregnancy journey and responded to negative comments regarding their photoshoot and dance videos, emphasizing that pregnancy is not an illness and they prefer staying active for a healthy delivery.
#Abhilash #Sreekutty #Abhishree #PregnancyJourney #NegativeComments #MalayalamEntertainment #SocialMediaResponse
