Viral Video | ‘ആയിഷയുടെ വിശേഷങ്ങൾ’: കോൾഡ്‌പ്ലേ സംഗീത പരിപാടിയിൽ ഇഷ തൽവാർ; ലഹരിയിൽ ആണോ എന്ന് കമൻ്റുകൾ! വൈറൽ വീഡിയോ


● ഇഷ തൽവാർ കോൾഡ്‌പ്ലേയുടെ സംഗീത പരിപാടി ആസ്വദിച്ചു.
● ആവേശത്തോടെ പ്രതികരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
● കമൻ്റ് വിഭാഗത്തിൽ ലഹരിയിലാണോ എന്ന ചോദ്യം ഉയർന്നു.
● 'ആയിഷയുടെ വിശേഷങ്ങൾ' എന്ന പേരിൽ കമന്റുകൾ നിറഞ്ഞു.
● തട്ടത്തിൻ മറയത്ത് താരം ആയിഷയെ ഓർത്തുള്ള കമൻ്റുകളും ശ്രദ്ധ നേടി.
(KVARTHA) ബോളിവുഡ് നടി ഇഷ തൽവാർ കോൾഡ്‌പ്ലേയുടെ സംഗീത പരിപാടി ആസ്വദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. സംഗീത പരിപാടിക്കെത്തിയ ഇഷ മാധ്യമ പ്രവർത്തകൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ആവേശത്തോടെയും, ഉച്ചത്തിൽ ചിരിച്ചുമാണ് താരം സംസാരിച്ചത്. കോൾഡ്‌പ്ലേയുടെ സംഗീത വിരുന്ന് ലൈവായി ആസ്വദിക്കുന്നതിൻ്റെ സന്തോഷത്തിലായിരുന്നു താരം. മുംബൈയിലെ കോൾഡ്‌പ്ലേയുടെ ഷോയ്ക്ക് ശേഷം അഹമ്മദാബാദിലെത്തുകയായിരുന്നു ഇഷ. കോൾഡ്‌പ്ലേയുടെ ലൈവ് പ്രകടനം എത്ര തവണ കണ്ടാലും മതിയാവില്ലെന്ന് താരം പറഞ്ഞു.
ഇഷ തൽവാറിൻ്റെ വാക്കുകൾ: ‘ഞാൻ ഒരുപാട് ത്രില്ലിലാണ്. ബോംബെയിൽ നിന്ന് കൺസേർട്ട് കാണാനായി എത്തിയതാണ്. ഇത് രണ്ടാം തവണയാണ് കോൾഡ്‌പ്ലേയുടെ ഷോ കാണുന്നത്. മുംബൈയിലും ഞാൻ കോൾഡ്‌പ്ലേയുടെ ഷോ കണ്ടിരുന്നു. ഗുജറാത്തിൽ വെച്ച് നടക്കുന്ന ഷോ അതിനേക്കാൾ മനോഹരമായിരിക്കും എന്ന് വിശ്വസിക്കുന്നു. ക്രിസ് മാർട്ടിൻ ആണ് എന്റെ പ്രിയതാരം. ഒരുപാട് പാട്ടുകൾ ഇഷ്ടമാണെങ്കിലും ഗ്രീൻ ഐസ് എന്ന പാട്ടാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.’
Mirzapur wala afeem chakh liya madhuri bhabhi ne. pic.twitter.com/2jBFYG2Z2v
— Prayag (@theprayagtiwari) January 29, 2025
അതേസമയം, ഇഷ ലഹരിയിലാണോ സംസാരിക്കുന്നതെന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമൻ്റുകളിൽ ഉയരുന്ന ചോദ്യം. 'മരുന്നടിച്ചിട്ടുണ്ടോ', 'ഞങ്ങളുടെ ആയിഷയ്ക്ക് എന്താണ് പറ്റിയത്', 'ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുന്നില്ല' എന്ന തരത്തിലാണ് ആളുകളുടെ പ്രതികരണങ്ങൾ. ചില ആളുകൾ നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയും കമന്റ് ബോക്സിൽ ടാഗ് ചെയ്യുന്നുണ്ട്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായ നടിയാണ് ഇഷ തൽവാർ. നിവിൻ പോളിയെ നായകനായെത്തിയ ചിത്രത്തിൽ ആയിഷ എന്ന കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിച്ചത്. ആയിഷ എന്ന കഥാപാത്രവും 'ഓള് തട്ടമിട്ടുകഴിഞ്ഞാൽ, സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുല' എന്ന ഡയലോഗും കേരളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. മുംബൈയിൽ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ തൽവാർ തട്ടത്തിൽ മറയത്തിൽ അഭിനയിക്കുന്നത്. തുടർന്നും നിരവധി ഹിന്ദി, തമിഴ്, മലയാളം സിനിമകളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും സജീവമാണ് താരം
ഈ വാർത്ത പങ്കുവച്ച് അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക
Isha Talwar enjoyed Coldplay's concert in Mumbai, sharing her excitement. The video went viral with viewers questioning if she was on drugs due to her exuberance.
#IshaTalwar #Coldplay #ViralVideo #Concert #Bollywood #GreenEyes