Movie Poster | ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്' പോസ്റ്റർ പുറത്തുവിട്ടു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
● ഡിസംബർ 17 ന് തീയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ടീം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
● അനുരാഗ് കശ്യപ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത് 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലൂടെയാണ്.
(KVARTHA) ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ഡിസംബർ 17 ന് തീയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ടീം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, പരിമൾ ഷായിസ്, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
മലയാളത്തിൽ അരങ്ങേറ്റം:
അനുരാഗ് കശ്യപ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത് 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലൂടെയാണ്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്.
ഗാനരചയിതാവ്: വിനായക് ശശികുമാർ സംഗീതം: റെക്സ് വിജയൻ എഡിറ്റർ: വി. സാജൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: അബിദ് അബു, അഗസ്റ്റിൻ ജോർജ്ജ് പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി മേക്കപ്പ്: റോണക്സ് സേവ്യർ വസ്ത്രാലങ്കാരം: മഷർ ഹംസ സ്റ്റിൽസ്: അർജ്ജുൻ കല്ലിങ്കൽ പരസ്യകല: ഓൾഡ് മോങ്ക്സ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ഹരിഷ് തൈക്കേപ്പാട്ട്, ബിപിൻ രവീന്ദ്രൻ സംഘട്ടനം: സുപ്രീം സുന്ദർ വിഎഫ്എക്സ്: അനീഷ് കുട്ടി സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ് സൗണ്ട് മിക്സിംങ്: ഡാൻ ജോസ് പി.ആർ.ഒ: എ.എസ്. ദിനേശ്.
#RifleClub, #AashiqAbu, #MalayalamCinema, #MoviePoster, #AnuragKashyap, #DarshanRajendran