ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കെ ആർ ജോസഫ്
(KVARTHA) ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' റിലീസ് ആയിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരവും അതിനെ ചുറ്റിപറ്റി ജീവിക്കുന്ന കുറച്ചു മനുഷ്യരുടെയും കഥയാണ് ആരോ. ജോജു പൊലീസ് ആയി എത്തുന്ന സിനിമ സാധാരണക്കാരുടെ ജീവിതം വളരെ റിയലിസ്റ്റിക് ഫീലിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. പല രംഗങ്ങളിലും വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങൾക്ക് പോലും മൂല്യം ഉള്ളതായി തോന്നും. കൂടാതെ സിനിമ കാണുമ്പോൾ പ്രേക്ഷകനെ ചിത്രത്തിന്റെ ഭാഗമാക്കാനും അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്.
മലയാളത്തിൽ ഈയടുത്ത് കണ്ടിട്ടുള്ള ഏറ്റവും മികച്ച ത്രില്ലിംഗ് രംഗങ്ങളാണ് പടത്തിൽ ഒരുക്കിയത്. പ്രതീക്ഷിച്ച പോലെ തന്നെ ഈ സിനിമ നിരാശപ്പെടുത്തില്ല. നല്ലൊരു ത്രില്ലർ മൂവി ആയിട്ടാകും ആർക്കും അനുഭവപ്പെടുക. ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും സിനിമയുടെ ആകെ തുകയിൽ അതൊന്നും അത്ര വലുതായി ഫീൽ ആവില്ല. പതിവ് പോലെ ജോജു ജോർജ് ഗംഭീര പെർഫോർമൻസ് തന്നെ ആയിരുന്നു ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങൾ ഒക്കെ ഒന്നിനൊന്ന് മികച്ചു നിന്നു. അത് പോലെ അനുമോൾ നല്ലൊരു വേഷവും മികച്ച പ്രകടനവും കാഴ്ചവെച്ചു എന്നു തന്നെ പറയാം.
ഈ ചിത്രത്തിൽ ജോജു ജോർജ്, അനുമോൾ എന്നിവരെക്കൂടാതെ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ് , അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. എല്ലാവരും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അഞ്ജലി ടീം: ജി.കെ.പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ, മാധേഷ് റാം, ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്.
ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാൽ, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: താഹീർ മട്ടാഞ്ചേരി, ആർട്ട്: സുനിൽ ലാവണ്യ, മേക്കപ്പ് : രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈൻ: ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: അശോക് മേനോൻ, വിഷ്ണു എൻ കെ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സി.കെ ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ: ബാബു, അസിസ്റ്റൻ്റ് ഡയറക്ടർ: സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, നൃത്തം: തമ്പി നില.
പ്രോഡക്ഷൻ മാനേജർ: പി.സി വർഗ്ഗീസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: ബ്രിങ്ങ് ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ് സ്ക്യൂറ എൻ്റർടൈൻമെൻ്റ് സ്, സ്റ്റിൽസ്: സമ്പത്ത് നാരായണൻ, ഡിസൈൻസ്: ആർട്ടൊ കാർപ്പസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വി ത്രി പ്രൊഡക്ഷൻ, അഞ്ജലി എന്റര്‍ടൈന്‍മെന്‍സ് എന്നിവയുടെ ബാനറിൽ വിനോദ് ജി പാറാട്ട്, വി.കെ അബ്ദുൾ കരീം, ബിബിൻ ജോഷ്വാ, സാം വർഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കൽ, കരീം എന്നിവർ ചേർന്നെഴുതിയിരിക്കുന്നു. മൊത്തത്തിൽ വിശേഷിപ്പിച്ചാൽ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് എന്ന് വേണം പറയാൻ. ഇമോഷണൽ ത്രില്ലർ കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ലൊരു ഓപ്ഷൻ തന്നെയാണ് ആരോ.
Keywords: Article, Entertainment, Cinema, Aaro Movie, Aaro Review: A good emotional thriller movie.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.