SWISS-TOWER 24/07/2023

Break | 'എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു'; 35 വര്‍ഷത്തെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിര്‍ ഖാന്റെ പ്രഖ്യാപനം

 



മുംബൈ: (www.kvartha.com) 35 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ബോളിവുഡ് സൂപര്‍താരം ആമിര്‍ ഖാന്‍. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിംഗിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം. ഡെല്‍ഹിയില്‍ നടന്ന പരിപാടിയില്‍ നര പടര്‍ന്ന താടിയും മുടിയുമായാണ് ആമിര്‍ എത്തിയത്. താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Aster mims 04/11/2022

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും തന്റെ കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുടുംബത്തിന് പ്രാധാന്യം നല്‍കുകയെന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും താരം പറഞ്ഞു.
 
Break | 'എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു'; 35 വര്‍ഷത്തെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിര്‍ ഖാന്റെ പ്രഖ്യാപനം


'35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ഒരു ഇടവേള എടുക്കണമെന്ന് ഇപ്പോള്‍ എന്റെ മനസ് പറയുന്നു. എന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവിടണം. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജീവിതത്തില്‍ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന തരത്തില്‍ ജോലിയിലേക്ക് പൂര്‍ണ്ണമായും മുഴുകാറുണ്ട് ഞാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ല. അതസമയം ചലച്ചിത്ര നിര്‍മാണത്തില്‍ ആ കാലയളവിലും സജീവമായിരിക്കും. ചാംപ്യന്‍സ് എന്ന ചിത്രം ഞാനാണ് നിര്‍മിക്കുന്നത്'- ആമിര്‍ പറഞ്ഞു. 

ഓഗസ്റ്റ് 11 ന് റിലീസ് ചെയ്ത ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ അവസാനമെത്തിയ പടം. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക് ആയ ചിത്രത്തിന് വന്‍ പ്രീ റിലീസ് പബ്ലിസിറ്റി ലഭിച്ചെങ്കിലും  സമീപകാല ബോളിവുഡിലെ വലിയ പരാജയങ്ങളില്‍ ഒന്നായി ചിത്രം മാറുകയായിരുന്നു.

Keywords:  News,National,India,Mumbai,Entertainment,Actor,Bollywood,Social-Media,Lifestyle & Fashion,Family, Aamir Khan On Taking A Break From Acting: 'Want To Be With My Family'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia