Award Winners |  സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം; മികച്ച നടന്‍ പൃഥ്വിരാജ്;  ഉര്‍വശിയും ബീനാ ആര്‍ ചന്ദ്രനും മികച്ച നടിമാര്‍; മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ!
 

 
Kerala State Film Awards, Malayalam movies, Aadujeevitham, Prithviraj, Urvashi, Beena Antony, Malayalam cinema, Indian cinema

Photo Credit: Facebook / Prithviraj Sukumaran

ഇക്കുറി സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത് 160 ചിത്രങ്ങളാണ്.

ഇതില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്.
 

തിരുവനന്തപുരം: (KVARTHA) 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച തിരക്കഥ ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ആടുജീവിതം നേടിയത്. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെആര്‍ ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ബ്ലസിയാണ് മികച്ച സംവിധായകന്‍.

അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. മികച്ച നടിമാരായി ഉര്‍വശിയെയും (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവരെയും മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു. 'തടവ്' സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കല്‍ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം (കാതല്‍), ജസ്റ്റിന്‍ വര്‍ഗീസ് മികച്ച സംഗീത സംവിധായകന്‍ (ചിത്രം: ചാവേര്‍).


ഇക്കുറി സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത് 160 ചിത്രങ്ങളാണ്. ഇതില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. ഫാലിമി, പൂക്കാലം, ശേഷം മൈക്കില്‍ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠാരമീ അണ്ഡകടാഹം, നെയ്മര്‍, ഒറ്റ്, 18 പ്ലസ് തുടങ്ങിയവ.  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്നത്. 

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയത് അമല പോളാണ്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ മേനോന്‍ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്ന ചിത്രങ്ങളും സംവിധായകരും; 

ഭീമ നര്‍ത്തകി - ഡോ. സന്തോഷ് സൗപര്‍ണിക, അയ്യര്‍ ഇന്‍ അറേബ്യ -എംഎ നിഷാദ്, പൊമ്പളൈ ഒരുമൈ -വിപിന്‍ ആറ്റ്‌ലി, പകുതി കടല്‍ കടന്ന് - ബൈജു വിശ്വനാഥ്, ആനന്ദ് മോണോലിസ മരണവും കാത്ത് - സന്തോഷ് ബാബുസേനന്‍ സതീഷ് ബാബുസേനന്‍, ഇതുവരെ- അനില്‍ തോമസ്, താരം തീര്‍ത്ത കൂടാരം- ഗോകുല്‍ രാമകൃഷ്ണന്‍, ഓ ബേബി - രഞ്ജന്‍ പ്രമോദ്, ലൈഫ് പുട് യുവര്‍ ഹോപ് ഇന്‍ ഗോഡ് -കെ.ബി. മധു, കാല്‍പ്പാടുകള്‍ -എസ്. ജനാര്‍ദ്ദനന്‍, 2018 എവരി വണ്‍ ഈസ് എ ഹീറോജൂഡ് - ആന്തണി ജോസഫ്, ചെമ്മരത്തി പൂക്കും കാലം - പി. ചന്ദ്രകുമാര്‍, ജി ഗിരീഷ് എം, വിത്ത് അവിര - റബേക്ക, പൂക്കാലം - ഗണേഷ് രാജ്, ആഴം - അനുറാം, എ പാന്‍ ഇന്ത്യന്‍ സ്റ്റോറി - വി.സി അഭിലാഷ്, റാണി ദ റിയല്‍ സ്റ്റോറി - ശങ്കര്‍ രാമകൃഷ്ണന്‍, എന്നെന്നും ശാലിനി - ഉഷാ ദേവി, ഒരുവട്ടം കൂടി -സാബു ജയിംസ്, ദ സീക്രറ്റ് ഓഫ് വിമെന്‍ - ജി. പ്രജേഷ് സെന്‍, ചാള്‍സ് എന്റര്‍പ്രൈസ്സ് - സുഭാഷ്, ലളിത സുബ്രഹ്‌മണ്യന്‍, രാസ്ത - അനീഷ് അന്‍വര്‍, കല്ലുവാഴയും ഞാവല്‍പ്പഴവും - ദിലീപ് തോമസ്, കാസര്‍കോട് മൃദുല്‍ നായര്‍, വാലാട്ടി ദേവന്‍ (ജയ്‌ദേവ് ജെ), ഉണ്ണി വെല്ലോറ, ജേര്‍ണി ഓഫ് ലൈവ് 18 പ്ലസ് - അരുണ്‍ ഡി.ജോസ്, അടി - പ്രശോഭ് വിജയന്‍, മാരിവില്ലിന്‍ ഗോപുരങ്ങള്‍ - അരുണ്‍ ബോസ്, ചാവേര്‍ - ടിനു പാപ്പച്ചന്‍, ക്വീന്‍ എലിസബത്ത് - എം. പത്മകുമാര്‍, ഗരുഡന്‍ - അരുണ്‍ വര്‍മ, ദി സ്‌പോയില്‍സ് - മഞ്ജിത് ദിവാകര്‍, റാണി ചിത്തിര മാര്‍ത്താണ്ഡ - പിങ്കു പീറ്റര്‍, പൂവ് - അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോര്‍ജ്, തങ്കം - ഷഹീദ് അരാഫത്, പാളയം പി.സിവി.എം. അനില്‍, പാച്ചുവും അത്ഭുത വിളക്കും - അഖില്‍ സത്യന്‍, ജൈവം - ടി. ദീപേഷ്, കാതല്‍ ദി കോര്‍ -  ജിയോ ബേബി, ഇന്റര്‍വെല്‍ - പി. മുസ്തഫ, നളിന കാന്തി - സുസ്‌മേഷ് ചന്ത്രോത്ത്, ഋതം ബിയോണ്ട് ട്രൂത്ത് - ലാല്‍ജി ജോര്‍ജ്, ജയിലര്‍ - സക്കീര്‍ മടത്തില്‍, നേര് - ജീത്തു ജോസഫ്, സൂചന - ജോസ് തോമസ്, പത്തുമാസം - സുമോദ്, ഗോപു, ആരോ ഒരാള്‍ - വി.കെ. പ്രകാശ്, നീലവെളിച്ചം - ആഷിഖ് അബു, പ്രാവ് - നവാസ് അലി, ഭൂമൗ - അശോക് ആര്‍.നാഥ്, പഞ്ചവല്‍സര പദ്ധതി -  പി.ജി, പ്രേംലാല്‍, ബട്ടര്‍ഫ് ലൈ ഗേള്‍ 85 - പ്രശാന്ത് മുരളി പത്മനാഭന്‍, കുറിഞ്ഞി - ഗിരീഷ് കുന്നുമ്മല്‍, കാലവര്‍ഷക്കാറ്റ് - ബിജു സി. കണ്ണന്‍, കുണ്ഡല പുരാണം - സന്തോഷ് പുതുക്കുന്ന്, അറ്റ് ഡോണ്‍മാക്‌സ്, പുലിമട- എ.കെ.സാജന്‍, ഭഗവാന്‍ ദാസന്റെ രാമരാജ്യം - അബ്ദുള്‍ റഷീദ് പറമ്പില്‍, ദി ജേണി - ആന്റണി ആല്‍ബര്‍ട്ട്, കൂവി സഖില്‍ രവീന്ദ്രന്‍, ഗഗനചാരി - അരുണ്‍ ചന്തു, ജാനകി ജാനേ - അനീഷ് ഉപാസന, ഫീനിക്‌സ് - വിഷ്ണു ഭരതന്‍, സുലൈഖ മന്‍സില്‍ - അഷ്‌റഫ് ഹംസ, ആടുജീവിതം - ബ്ലെസ്സി, വിവേകാനന്ദന്‍ വൈറലാണ് - കമല്‍, മഹാറാണി -ജി മാര്‍ത്താണ്ഡന്‍, വോയ്‌സ് ഓഫ് സത്യനാഥന്‍ - റാഫി, ഖണ്ഡശ്ശ - മുഹമ്മദ് കുഞ്ഞ്, ഗോഡ്‌സ് ഓണ്‍ പ്ലയേഴ്‌സ് - എ.കെ.ബി. കുമാര്‍, ഒറ്റമരം - ബിനോയ് ജോസഫ്, കാത്തുകാത്തൊരു കല്യാണം - ജയിന്‍ ക്രിസ്റ്റഫര്‍.

 
നവാഗത സംവിധായകരുടെ ചിത്രങ്ങള്‍

ഉള്ളൊഴുക്ക് - ക്രിസ്റ്റോ ടോമി, കണ്ണൂര്‍ സ്‌ക്വാഡ് - റോബി വര്‍ഗീസ് രാജ്, ഒറ്റ - റസൂല്‍ പൂക്കുട്ടി, പ്രണയവിലാസം - നിഖില്‍ എം.പി (നിഖില്‍ മുരളി), തടവ് - ഫാസില്‍ റസാഖ്, ഫ്‌ളവറിങ് ബാംബൂ - സ്പാര്‍ഥസാരഥി രാഘവന്‍, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ എ.യു.എച്ച് കൃഷ്ണ പ്രിയദര്‍ശന്‍, ഫാലിമി - നിതീഷ് സഹദേവ്, ഇറവന്‍ - ബിനുരാജ് കല്ലട, കൃഷ്ണകൃപാസാഗരം - എ.വി.അനീഷ്, ചാപ്പകുത്ത് - അജെയ്ഷ് സുധാകരന്‍, മഹേഷ് മനോഹരന്‍, നീതി - ഡോ. ജെസ്സി, ആകാശം കടന്ന് - സിദ്ദിഖ് കൊടിയത്തൂര്‍, കടലാമ - ബാബു കാമ്പ്രത്ത്, നീലമുടി -വി ശരത് കുമാര്‍ തുടങ്ങിയവ.

കുട്ടികളുടെ ചിത്രങ്ങള്‍

മോണോ ആക്ട് - റോയ് തൈക്കാടന്‍, മോണിക്ക് ഒരു എ.ഐ സ്റ്റോറി - ഇ.എം അഷ്‌റഫ്, കൈലാസത്തിലെ അതിഥി - അജയ് ശിവറാം
 

#KeralaStateFilmAwards, #MalayalamCinema, #IndianCinema, #Awards, #FilmAwards, #Aadujeevitham
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia