Aadhi Shan | റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍: ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി കഥയെഴുതിയ 'പിലര്‍ നമ്പര്‍.581'ലെ ആദി ഷാനിന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്
Jul 5, 2022, 15:41 IST
കൊച്ചി: (www.kvartha.com) ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി കഥയെഴുതിയ 'പിലര്‍ നമ്പര്‍.581' എന്ന ഹ്രസ്വ ചിത്രത്തിലെ ആദി ഷാനിന് റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്. അഞ്ച് മുതല്‍ 50 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഭാഗത്തില്‍ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്.
വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന ആദി ഷാനിന് ബെസ്റ്റ് ആക്ടര്‍ പുരസ്‌കാര ജേതാവാകാന്‍ കഴിഞ്ഞത്.
തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹ് മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് 'പിലര്‍ നമ്പര്‍.581'
പ്രൊഡക്ഷന്‍ കന്‍ട്രോളറായ ബാദുശയും മകള്‍ സിഫ ബാദുശയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കന്‍ട്രോളര്‍ ബാദുശ ചിത്രത്തില്‍ 'ഡോ. രവി' എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. സകീര്‍ ഹുസൈന്‍, അഖില പുഷ്പാഗധന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.