Comparison | സതൃന് കിട്ടിയ പ്രതിഫലം 12000 എങ്കിൽ മധുവിന് ലഭിച്ചത്  2000 മാത്രം; ഇന്ന് മമ്മൂട്ടിക്കും മോഹൻലാലിനും കോടികളും!

 
Comparison

Image Credit: Facebook/ Chemmeen

സിനിമ നിർമ്മാണത്തിന്റെ ചെലവ് അന്ന് ഇന്നത്തെ അത്രയല്ലായിരുന്നു. ഇത് താരങ്ങളുടെ പ്രതിഫലത്തെയും സ്വാധീനിച്ചിട്ടുണ്ട്.

ഡോണൽ മൂവാറ്റുപുഴ 

(KVARTHA) ഇതാണ് ഇന്ന് മലയാള സിനിമയിൽ വന്ന മാറ്റം. ഒരു കാലത്ത് മലയാളത്തിലെ സൂപ്പർസ്റ്റാറായി തിളങ്ങി നിന്ന സത്യൻ മാസ്റ്റർക്ക് അന്ന് ലഭിച്ച ശമ്പളം 12,000 രൂപയായിരുന്നു. ഒരേ ചിത്രത്തിൽ അഭിനയിച്ച മറ്റൊരു സൂപ്പർസ്റ്റാറായിരുന്ന മധുവിന് ആ സിനിമയിലെ തന്നെ അഭിനയത്തിന് ലഭിച്ചത് വെറും 2000 രൂപയും മാത്രം. ചെമ്മീന്‍ സിനിമ 54 വര്‍ഷം പിന്നിടുമ്പോള്‍ ആ സിനിമയിൽ അഭിനയിച്ചതിന് ഇരുവർക്കും ലഭിച്ച പ്രതിഫലത്തിൻ്റെ കണക്കാണ് ഇവിടെ സൂചിപ്പിച്ചത്. മലയാളത്തിലെ എക്കാലത്തെ പണം വാരിച്ചിത്രമായിരുന്നു ചെമ്മീൻ. അതിലെ പളനി എന്ന കഥാപാത്രത്തെ സത്യനും പരീക്കുട്ടി എന്ന കഥാപാത്രത്തെ മധുവും ആണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. 

മറ്റൊരു പ്രധാന കഥാപാത്രമായി നടി ഷീലയും അഭിനയിച്ചു. മൂവരും മികച്ച പ്രകടനം തന്നെയാണ്  സിനിമയിൽ കാഴ്ച വെച്ചത്. ശരിക്കും മൂവരും നടത്തിയത് മത്സരിച്ചുള്ള അഭിനയമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. തകഴിയുടെ ചെമ്മീൻ എന്ന നോവലാണ് പിന്നീട് സിനിമയായി പരിണമിച്ചത്. ഇതിലെ ഗാനങ്ങളും ഇന്നും ഹിറ്റുകൾ തന്നെയാണ്. ചെമ്മീൻ സിനിമ ഇറങ്ങിയിട്ട് 54 വർഷങ്ങൾ പിന്നിടുകയാണ്. അതുമായി ബന്ധപ്പെട്ട് ചെമ്മീന്‍ സിനിമ 54 വര്‍ഷം പിന്നിടുമ്പോള്‍ എന്ന തലക്കെട്ടിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'ചെമ്മീന്‍ സിനിമ മലയാളികളുടെ മാത്രമല്ല. ലോക സിനിമാ പ്രേമികളുടെ തന്നെ മനം കവര്‍ന്ന ചിത്രമാണ്..!! 1957ല്‍ തകഴി എഴുതിയ നോവല്‍ സാഹിതൃ അക്കാഡമി അവാര്‍ഡ് നേടിയിരുന്നു. 50 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവല്‍. സിനിമയാക്കാന്‍ രാമു കാരൃാട്ട് 1962 ലാണ് തീരുമാനിക്കുന്നത്. 1965 ആഗസ്റ്റ് 19ന് റിലീസ് ചെയ്ത ചിത്രം 59 വര്‍ഷം പിന്നിടുമ്പോഴും മലയാള ചലചിത്ര ലോകത്ത് സുപ്രധാന സ്ഥാനം നില നിര്‍ത്തുന്നു. കാന്‍സ്,ഷിക്കാഗോ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം. ഷിക്കാഗോയില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നേടി. കേരള ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍റെ സഹായത്തോടെ സിനിമ നിര്‍മിക്കാനാണ് രാമുകാരൃാട്ട് ആദൃം തീരുമാനിച്ചതെങ്കിലും വിജയിച്ചില്ല. 

ഇതോടെയാണ് യുവ ബിസ്സിനസ്സുകാരന്‍ ബാബുസേഠ് നിര്‍മാണം ഏറ്റെടുത്തത്. നാട്ടിക ബീച്ചിലായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്. ചിത്രത്തില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍ താരം സതൃന് 12000 രൂപയും മധുവിന് 2000 രൂപയുമായിരുന്നു പ്രതിഫലം. 8 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ആകെ ചിലവ്. 40 ലക്ഷം രൂപ ലാഭവും നേടി. ഈ ലാഭ വിഹിതം ഉപയോഗിച്ചാണ് നിര്‍മാതാവ് ബാബുസേഠ് എറണാകുളത്ത്  കവിത തിയേറ്റര്‍ നിര്‍മിച്ചത്. ചെമ്മീന്‍ സിനിമ 54 വര്‍ഷം പിന്നിടുമ്പോഴും മലയാള സിനിമ ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകളായി നിലനില്‍ക്കുന്നു'

ഈ ലേഖനത്തിൽ അന്നത്തെ സൂപ്പർസ്റ്റാറുകളായ സത്യൻ്റെയും മധുവിൻ്റെയും ഒക്കെ ശമ്പളം കേട്ട് കണ്ണ് തള്ളുന്നുണ്ടാകുമല്ലെ. ഇന്നത്തെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഒക്കെ പ്രതിഫലം വെച്ച് തട്ടിച്ച് നോക്കിയാൽ അത് വലിയ കുറവാണ്. ഇന്നത്തെ ചെറിയ താരങ്ങൾ വരെ അതിലും കൂടുതൽ പ്രതിഫലം വാങ്ങുന്നവരാണ്. എന്നാൽ അന്ന് ഈ രണ്ടായിരവും 12000 വും ഒക്കെ വലിയ തുകകളായിരുന്നു എന്ന സത്യവും വിസ്മരിക്കാനാവില്ല. സിനിമ നിർമ്മാണത്തിന്റെ ചെലവ് അന്ന് ഇന്നത്തെ അത്രയല്ലായിരുന്നു. ഇത് താരങ്ങളുടെ പ്രതിഫലത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

#MalayalamCinema #ActorSalary #Bollywood #Kollywood #Tollywood #Mollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia