വെന്തുരുകുന്ന കേരളത്തിന് കുടിനീരുമായി മമ്മുട്ടിയുടെ ഓണ്‍ യുവര്‍ വാട്ടര്‍ ക്യാമ്പയിന്‍ പദ്ധതി

 


കൊച്ചി: (www.kvartha.com 29.044.2016) വെന്തുരുകുന്ന കേരളത്തിന് കുടിനീരുമായി ഓണ്‍ യുവര്‍ വാട്ടര്‍ ക്യാമ്പയിന്‍ പദ്ധതിയുമായി നടന്‍ മമ്മൂട്ടി. പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്ന പദ്ധതി ആലോചനാ യോഗത്തില്‍ പ്രമുഖരും വിദേശ മലയാളികളും സന്നദ്ധസംഘടനകളും അടക്കം നിരവധി ആളുകളാണ് ഹായാഭ്യാര്‍ത്ഥനയുമായി എത്തിയത്.

നിങ്ങള്‍ക്കാവശ്യമായ വെള്ളം നിങ്ങള്‍ സ്വന്തമാക്കുക എന്ന പദ്ധതിയ്ക്ക് നടന്‍ മമ്മൂട്ടിയും ജില്ലാ കല്ക്ടര്‍ എം.ജി. രാജമാണിക്യവും ആണ് നേതൃത്വം നല്‍കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളുമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കടുത്ത ചൂടും ജലക്ഷാമവും രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക, പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് ബസ് സ്‌റ്റോപ്പുകള്‍, സിഗ്‌നല്‍ പോസ്റ്റുകള്‍ തുടങ്ങി ആളുകള്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടുന്ന സ്ഥലങ്ങളില്‍ ഹരിതഷീറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ള കിയോസ്‌കുകള്‍, റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ കൂജകളില്‍ വെള്ളം നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സൗകര്യം, അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് അത്യാവശ്യം ഭക്ഷണസാധനങ്ങള്‍ കൂടിയെത്തിക്കുക തുടങ്ങിയ താത്കാലികാശ്വാസ പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.

സംഭാവനകള്‍ സേവനങ്ങളായി മാത്രമായിരിക്കും സ്വീകരിക്കുക. പണം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അടുത്ത ദിവസംതന്നെ സഹായം വേണ്ടവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷമാണ് ഇത്തരമൊരു ആശ്വാസപദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു.

വെന്തുരുകുന്ന കേരളത്തിന് കുടിനീരുമായി മമ്മുട്ടിയുടെ ഓണ്‍ യുവര്‍ വാട്ടര്‍ ക്യാമ്പയിന്‍ പദ്ധതി

Keywords: Kochi, Kerala, Water, Mammootty, Entertainment, Ernakulam, , District Collector, Actor, Own Your Water, Drought.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia