സംഗീത ലോകത്തു നിന്നും തിരക്കഥയിലേക്ക് ചുവടുവെച്ച് എ ആര്‍ റഹ് മാന്‍; റിലീസിന് തയ്യാറെടുത്ത് '99 സോങ്ങ്സ്'

 


മുംബൈ:(www.kvartha.com 12/04/2019) സംഗീതത്തിന്റെ ലോകത്ത് നിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേയ്ക്കു ചുവടുവയ്ക്കുകയാണ് എ ആര്‍ റഹ് മാന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ അണിയറയില്‍ പ്രണയകഥ പറയുന്ന ഒരു ചിത്രം ഒരുങ്ങുകയാണെന്ന് എ ആര്‍ റഹ് മാന്‍ തന്നെയാണ് അറിയിച്ചത്.

സംഗീത ലോകത്തു നിന്നും തിരക്കഥയിലേക്ക് ചുവടുവെച്ച് എ ആര്‍ റഹ് മാന്‍; റിലീസിന് തയ്യാറെടുത്ത് '99 സോങ്ങ്സ്'

റഹ് മാന്‍ തന്നെയാണ് '99 സോങ്ങ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നതും. സംഗീതം കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കന്നി ചിത്രവും സംഗീതത്തിനു പ്രാധാന്യം നല്‍കുന്നതാണ്.

വൈ എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് '99 സോങ്ങ്‌സ്' നിര്‍മിക്കുന്നത്. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ചിത്രമെന്നും എ ആര്‍ റഹ് മാന്‍ പറഞ്ഞു.

 

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, film, Music Director, Entertainment, Social Network,'99 songs' relies on June 21; Screenplay and production of AR Rahman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia