Award | പ്രേംനസീര്‍ സുഹൃത് സമിതി - ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം അപ്പന്‍
Dec 23, 2022, 11:49 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പ്രേംനസീര്‍ സ്മൃതി 2023 - നോട് അനുബന്ധിച്ച് പ്രേംനസീര്‍ സുഹൃത് സമിതി - ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്‌ക്കാരപ്രഖ്യാപനം നടന്നത്.
നടന്‍ കുഞ്ചന്‍ പ്രേംനസീര്‍ ചലച്ചിത്രശ്രേഷ്ഠ പുരസ്‌ക്കാരത്തിനും ഗോപിനാഥ് മുതുകാട് പ്രേംനസീര്‍ കര്‍മ്മതേജസ് പുരസ്‌ക്കാരത്തിനും അര്‍ഹരായി. പ്രേംനസീറിന്റെ 34-മത് ചരമവാര്‍ഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തില്‍വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മികച്ച ചിത്രം - അപ്പന്‍, മികച്ച സംവിധായകന്‍ - തരുണ്‍ മൂര്‍ത്തി (ചിത്രം - സൗദി വെള്ളക്ക), മികച്ച നടന്‍ -അലന്‍സിയര്‍ (ചിത്രം - അപ്പന്‍), മികച്ച നടി - ഗ്രേസ് ആന്റണി (ചിത്രങ്ങള്‍ - അപ്പന്‍ , റോഷാക്ക്), മികച്ച സഹ നടി - ശ്രീലക്ഷ്മി (ചിത്രം - കൊത്ത് ), മികച്ച സഹനടന്‍ - കുഞ്ഞികൃഷ്ണന്‍ മാഷ് (ചിത്രം ന്നാ താന്‍ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് - ഷാരിസ് മുഹമ്മദ് (ചിത്രം - ജനഗണമന), മികച്ച ഛായാഗ്രാഹകന്‍ - അനീഷ് ലാല്‍ ആര്‍ എസ് (ചിത്രം - രണ്ട് ), മികച്ച ഗായകന്‍ - പന്തളം ബാലന്‍ (ചിത്രം - പത്തൊന്‍പതാം നൂറ്റാണ്ട് , ഗാനം - പറവ പാറണ കണ്ടാരേ .....), മികച്ച ഗായിക - ആവണി മല്‍ഹാര്‍ (ചിത്രം കുമാരി, ഗാനം - മന്ദാരപ്പൂവ്വേ ......), മികച്ച ഗാനരചയിതാവ് - അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം - അകലേയ്ക്കു പോകയോ......), മികച്ച സംഗീത സംവിധായകന്‍ - അര്‍ജുന്‍ രാജ്കുമാര്‍ (ചിത്രം - ശുഭദിനം, ഗാനം - പതിയേ നൊമ്പരം കടലേറിയോ ......), മികച്ച പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ (വിവിധ ചിത്രങ്ങള്‍), സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം - സംവിധാനം -ബിജിത് ബാല (ചിത്രം - പടച്ചോനെ ഇങ്ങള് കാത്തോളീന്‍), മനോജ് പാലോടന്‍ (ചിത്രം സിഗ്നേച്ചര്‍ ), അഭിനയം - ദേവി വര്‍മ്മ (ചിത്രം - സൗദി വെള്ളക്ക), സംഗീതം - നിഖില്‍ പ്രഭ .
ചലച്ചിത്ര സംവിധായകന്‍ ടി എസ് സുരേഷ് ബാബു, ചലച്ചിത്ര നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രടറി തെക്കന്‍ സ്റ്റാര്‍ ബാദുശ, പ്രസിഡന്റ് പനച്ചമൂട് ശാജഹാന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: News,Kerala,State,Entertainment,Thiruvananthapuram,Press meet,Award,Top-Headlines, 5th Edition of Prem Nazir film award announced
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

