2015നെയോര്‍ത്തു ബിപാഷ ബസു; കരണ്‍ സിങ്ങുമായുളള മോതിരമാറ്റം തായ്‌ലാന്‍ഡില്‍ വച്ച്‌

 


(www.kvartha.com 02.01.2016) ബോളിവുഡ് താരം ബിപാഷ ബസുവിനെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു 2015. ഒരു സിനിമയാണ് ബിപാഷയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ബിപാഷയ്ക്ക് സങ്കടമൊന്നുമില്ല. തന്നെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു കടന്നു പോയത്. കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വരുന്ന വര്‍ഷവും ഇത്തരത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി ചിത്രങ്ങളില്‍ വരുന്ന വര്‍ഷം സഹകരിക്കുന്നുണ്ട്. ബി ടൗണില്‍ സജീവമായി നിലനില്‍ക്കാനാണ് താത്പര്യം. ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന വര്‍ഷമാണിതെന്നും ബിപാഷ പറയുന്നു. അലോണ് മാത്രമാണ് 2015ല്‍ പുറത്തിറങ്ങിയ ബിപാഷ ചിത്രം. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ താരം അഭിനയിച്ചത്. കരണ്‍ സിങ് ഗ്രോവര്‍ നായകനായ ചിത്രം ഹൊറര്‍ കോമഡിയായിരുന്നു. എന്നാല്‍ വേണ്ടത്ര വിജയം കൈവരിക്കാന്‍ അലോണിനായില്ല. കേരളത്തിലും അലോണ്‍ ചിത്രീകരിച്ചിരുന്നു.

ഇതിനിടെ കാമുകനായ കരണ്‍ സിങ് ഗ്രോവറിനൊപ്പം തായ്‌ലാന്‍ഡിലാണ് ബിപാഷ പുതുവര്‍ഷം ആഘോഷിച്ചത്. ജനുവരി ഏഴിന് ബിപ്‌സിന്റെ പിറന്നാളാണ്. അന്ന് താരം കരണുമായി മോതിരമാറ്റം നടത്തുമെന്നും കേള്‍ക്കുന്നു. തായ്‌ലാന്‍ഡിലെ ഏതോ ബീച്ചില്‍ നിന്നെടുത്തതെന്നു കരുതുന്ന ചിത്രങ്ങളും ബിപാഷ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
       
2015നെയോര്‍ത്തു ബിപാഷ ബസു; കരണ്‍ സിങ്ങുമായുളള മോതിരമാറ്റം തായ്‌ലാന്‍ഡില്‍ വച്ച്‌

SUMMARY: Though it was not a fulfilling year for Bipasha Basu professionally, thanks to her only release “Alone”, the actress says personally she was in a happy zone.

The 36-year-old actress said she has become understanding and loving over time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia