SWISS-TOWER 24/07/2023

കുട്ടികള്‍ക്ക് ടിവി ഗെയിമുകളുമായി വിഡിയോകോണ്‍ ഡി2എച്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി : (www.kvartha.com 02.05.2017) വിഡിയോകോണ്‍ ഡി2എച്ചിന്റെ എച്ച് ഡി സ്മാര്‍ട് കണക്ടില്‍ ലോകോത്തര ഇന്ററാക്ടീവ് ടിവി ഗെയിമുകള്‍ ലഭ്യമാക്കുന്നു. ഇതിനായി ഗെയിമിങ് രംഗത്തെ ആഗോള ഭീമന്‍മാരായ വിസിവാരെ ഇന്റര്‍നാഷണലുമായി വിഡിയോകോണ്‍ ഡി2എച്ച് ധാരണയിലെത്തി. വിസിവാരെ ഇന്റര്‍നാഷണലിന്റെ ഗെയിമിങ് ചാനലായ പ്ലേ ഇന്‍ ടിവിയാണ് ഗെയിമുകള്‍ ലഭ്യമാക്കുക. വിഡിയോകോണ്‍ ഡി2എച്ച് വരിക്കാര്‍ക്ക് 350ലേറെ ഗെയിമുകള്‍ സ്മാര്‍ട് എച്ച് ഡി കണക്ടില്‍ ലഭിക്കും.

ഏത് സാധാരണ ടിവി സെറ്റിനേയും സ്മാര്‍ട് ടിവിയാക്കി മാറ്റാന്‍ കഴിവുള്ളതാണ് എച്ച് ഡി സ്മാര്‍ട് സെറ്റ് ടോപ് ബോക്‌സ്. ഹൈ ഡഫിനിഷനിലും സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷനിലുമായി 650ലേറെ ചാനലുകള്‍ ഇതില്‍ ലഭ്യമാണ്. ഇന്ററാക്റ്റീവ് ഗെയിമിങ് രംഗത്തെ മുന്‍നിരക്കാരായ വിസിവാരെ ഇന്റര്‍നാഷണലുമായുണ്ടാക്കിയ കരാര്‍ വിഡിയോകോണ്‍ ഡി2എച്ച് വരിക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൗരഭ് ധൂത് പറഞ്ഞു.
കുട്ടികള്‍ക്ക് ടിവി ഗെയിമുകളുമായി വിഡിയോകോണ്‍ ഡി2എച്ച്

സെറ്റ് ടോപ് ബോക്‌സ് വഴി യഥാര്‍ഥ ഇന്ററാക്ടീവ് ഗെയിമുകള്‍ ടെലിവിഷനില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ലഭ്യമാക്കുന്നതെന്ന് വിഡിയോകോണ്‍ ഡി2എച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ ഖേര പറഞ്ഞു.

Also Read:
ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയില്‍; മോഷ്ടിച്ചതാണെന്ന് സംശയം


Keywords: Videocon d2h, the fastest growing DTH service provider in India, Kochi, Entertainment, Channel, Chairman, News, Television, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia