പൊലീസിനെ പരിഹസിച്ച് ടിക് ടോക് വീഡിയോ നിര്‍മിച്ച യുവാക്കള്‍ അറസ്റ്റില്‍
Apr 23, 2020, 15:29 IST
ADVERTISEMENT
മുംബൈ: (www.kvartha.com 23.04.2020) പൊലീസിനെ പരിഹസിച്ച് ടിക് ടോക് വീഡിയോ നിര്‍മിച്ച യുവാക്കള്‍ അറസ്റ്റില്‍. മുംബൈയിലെ ആന്റോപ്പ് ഹില്ലില്‍ ബുധനാഴ്ചയാണ് സംഭവം. രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 270 (അണുബാധ പടരാന്‍ സാധ്യതയുള്ള മാരകമായ പ്രവര്‍ത്തനം, അതുപോലെ തന്നെ പകര്‍ച്ചവ്യാധി നിയമത്തിലെ 3, 4 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 (ബി) എന്നിവ പ്രകാരം കേസെടുത്തു.
വീഡിയോ നിര്‍മിച്ചതിന് സാഹില്‍ സര്‍ദാര്‍ (18), രാജ് നിര്‍മാന്‍ (19) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സഹായിച്ച ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് പിന്നീട് മാതാപിതാക്കള്‍ക്ക് കൈമാറി.
Keyword: 2 Arrested For Mocking Police In TikTok Video, Tik tok, Police case, Mumbai police, Maharashtra, News, Trending, National, Tik Tok Video,Mumbai, Entertainment, Youth, Arrested, Police, Custody, Parents, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.