Remembrance | യൂസഫലി കേച്ചേരി വിടവാങ്ങിയിട്ട് 10 വർഷം; തൂലികത്തുമ്പിലെ മഴവില്ലഴക്


● കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.
● മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം മികച്ച സംസ്കൃത പണ്ഡിതനായിരുന്നു.
● സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ച ഏക കവിയാണ്.
● 2000-ൽ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിനാണ് ദേശീയ അവാർഡ് ലഭിച്ചത്.
● മഴ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000-ൽ ദേശീയപുരസ്കാരം ലഭിച്ചു.
(KVARTHA) മാന്ത്രിക വരികളാൽ ആസ്വാദക ഹൃദയങ്ങളെ പാട്ടിലാക്കിയ, ഒരു കാലഘട്ടത്തെ അവിസ്മരണീയമാക്കിയ രചന ശൈലിയുടെ ഉടമയായ പ്രശസ്ത മലയാള സിനിമ ഗാന രചയിതാവ് യൂസഫലി കേച്ചേരി ഈ ലോകത്തോട് വിട വാങ്ങിയിട്ട് 10 വർഷം. കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനും പ്രശസ്ത മലയാള കവിയും നിർമ്മാതാവും, തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനമൊക്കെയായിരുന്നു യൂസഫലി കേച്ചേരി.
മതത്തിന്റെ വേലി കെട്ടിൽ ഒതുങ്ങാതെ സംസ്കൃതത്തിന്റെയും സംഗീതത്തിന്റെയും മികച്ച ഉപാസകനായി ആ തൂലികയിൽ നിന്നും നിരവധി ഭക്തിസാന്ദ്രമായ ഹിന്ദു ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പിറന്നിട്ടുണ്ട്. കേരളക്കരയിലൂടെ പെയ്തിറങ്ങിയ ഹിറ്റുകളുടെ പെരുമഴക്കാലം സൃഷ്ടിച്ച നിരവധി ഗാനങ്ങൾ ആ തൂലിക വഴി പുറത്തുവന്നിട്ടുണ്ട്. ഗുരുവിൽ നിന്നും സംസ്കൃതം പഠിച്ചു മികച്ച സംസ്കൃത പണ്ഡിതനായ യൂസഫലി മുഴുനീള സംസ്കൃത ഗാനങ്ങൾ എഴുതിയ സിനിമ ഗാനരചയിതാക്കളിലെ ഇന്ത്യയിലെ തന്നെ ഏക വ്യക്തിയായി കരുതപ്പെടുന്നു.
സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ച ഏക കവിയാണ് യൂസഫലി. 2000-ൽ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിനാണ് ഈ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്. 1934 മെയ് 16-ന് തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്താണ് ജനിച്ചത്. 1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത ‘കൃതാർത്ഥൻ ഞാൻ’ പ്രസിദ്ധീകരിച്ചു. . യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം ‘സൈനബ’യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതികൊണ്ടാണ് സിനിമ ലോകത്തേക്ക് കാലെടുത്തു വച്ചത്.
ഹൈക്കോടതിയിൽ ജൂനിയർ അഡ്വക്കേറ്റ് ആയി സേവനം അനുഷ്ഠിച്ചു വരുന്ന സമയത്താണ് അറിയപ്പെട്ടുകൊണ്ടിരിക്കുന്ന യുവ കവിയായ യൂസഫലിയെ തേടി സിനിമ ഗാന രംഗത്ത് നിന്നും വിളി വരുന്നത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിൽ ബാബുരാജിന്റെ സംഗീതസംവിധാനത്തിൽ മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തി എന്ന ഗാനത്തോടെയാണ് ഈ മേഖലയിൽ ഹരിശ്രീ കുറിച്ചത്. യൂസഫലി ബാബുരാജ് ടീമിന്റെ ഖദീജ എന്ന ചിത്രത്തിലെ സുറുമ എഴുതിയ മിഴികളെ എന്ന ഗാനം സൂപ്പർ ഹിറ്റ് ആയതോടെ മലയാളം ചലച്ചിത്ര പിന്നണി ഗാനരചന ലോകത്ത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ഒരു അശ്വമേധത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു.
മഴഎന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. നീലത്താമര, വന ദേവത, മരം സിന്ദൂരച്ചെപ്പ് എന്നിങ്ങനെ നാലു ചലച്ചിത്രങ്ങൾ നിർമ്മിച്ച യൂസഫലി ആദ്യ മൂന്നെണ്ണം സംവിധാനം ചെയ്തിട്ടുമുണ്ട്. സാഹിത്യ ലോകത്ത് നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ യൂസഫലി വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലം 2015 മാർച്ച് 21-ന് തന്റെ എൺപതാമത്തെ വയസ്സിൽ അന്തരിച്ചു.
It has been 10 years since the passing of Yusufali Kechery, the renowned Malayalam film lyricist. He was also a poet, producer, screenwriter, and director. He was known for his versatile contributions to Malayalam literature and cinema.
#YusufaliKechery #MalayalamPoetry #FilmLyricist #RememberingKechery #KeralaCulture #MalayalamCinema