ശില്‍പ സൗന്ദര്യത്തിന്റെ മറ്റൊരു 'പടയോട്ടം'; ചെങ്കല്‍ രഘുവായി ബിജു മേനോന്റെ എന്‍ട്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിവ്യു / പ്രാണേശ്വര്‍, ഫിലിം ഡയറക്ടര്‍

(www.kvartha.com 28.09.2018)
കോമഡി എന്റര്‍ടെയിനര്‍ വിഭാഗത്തില്‍ പെടുന്ന റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം എന്ന സിനിമ അടുത്തിറങ്ങിയ ബോക്‌സോഫീസില്‍ പിടിച്ചു നിന്നതും അല്ലാത്തതുമായ സിനിമകളില്‍ തിരക്കഥയിലെ ക്രാഫ്റ്റ് കൊണ്ടും സംവിധാനമികവ് കൊണ്ടും സിനിമ എന്ന കലയ്ക്കുണ്ടാവേണ്ട ദിശാബോധവും സൗന്ദര്യബോധവും ചോര്‍ന്നു പോകാത്ത ഒരു ചലചിത്രമാണെന്ന് നിസ്സംശയം പറയാം.

പാത്രസൃഷ്ടിയില്‍ കാണിച്ച കൈ ഒതുക്കവും സൗന്ദര്യസങ്കല്‍പ്പവും തന്നെയാണ് പടയോട്ടം എന്ന സിനിമയുടെ ആധാര ശില. സിനിമ എവിടെയും അതിന്റെ തനതായ താളം കൈവെടിയുന്നില്ല എന്നതുകൊണ്ട് തന്നെ  പ്രേക്ഷകന് സിനിമക്കിടയില്‍ എവിടെയും മുഷിയാന്‍ ഇട നല്‍കുന്നില്ല.

തിരുവനന്തപുരത്ത് ലോക്കല്‍ ജിംനേഷ്യം നടത്തുന്ന സേനന്‍ (ലോക്കല്‍ ഗുണ്ട), കൂട്ടാളികള്‍ രഞ്ജന്‍ (ലോക്കല്‍ ഗുണ്ട), ശ്രീനി (ലോക്കല്‍ ഗുണ്ട) തുടങ്ങിയവര്‍ അവര്‍ക്കിടയിലെ പിങ്കുവിന് കിട്ടിയ തല്ലിന്  പകരം ചോദിക്കാന്‍ ക്വട്ടേഷന്‍ എറ്റെടുത്ത് നാട്ടിലെ മാസ് ഗുണ്ടയായ ചെങ്കല്‍ രഘു (ബിജു മേനോന്‍)വിനെയും കൂട്ടി തിരുവനന്തപുരത്തു നിന്ന് കാസര്‍ക്കോട്ട് വരെ നടത്തുന്ന യാത്രയാണ് പടയോട്ടം എന്ന സിനിമയുടെ പ്ലോട്ട്.
ശില്‍പ സൗന്ദര്യത്തിന്റെ മറ്റൊരു 'പടയോട്ടം'; ചെങ്കല്‍ രഘുവായി ബിജു മേനോന്റെ എന്‍ട്രി

യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ഏടാകൂടങ്ങളിലുടെയാണ് സിനിമ വളരുന്നത്. നര്‍മമാണ് സിനിമയിലെ പ്രധാന എന്റര്‍ടെയിന്‍മെന്റ് ടൂള്‍. അത് തിരക്കഥയിലെ പാത്രസൃഷ്ടി മുതല്‍ ഇംപ്ലിമെന്‍ഷന്റെ അവസാനഘട്ടമായ ബിജിഎമ്മിലെ അതിസൂക്ഷ്മ ഇടങ്ങളില്‍ വരെ നല്ല കൈയ്യൊതുക്കത്തോടെ തന്നെ കാത്തു വച്ചിട്ടുമുണ്ട്.

പാത്ര സൃഷ്ടിയെക്കുറിച്ച് ഒറ്റ വാചകത്തില്‍ പറഞ്ഞു പോയാല്‍ പോര എന്ന്  തോന്നുന്നു, കാരണം വ്യക്തിത്വ മില്ലാത്ത ഒരു കഥാപാത്രത്തെപോലും ഈ സിനിമയില്‍ കാണാന്‍ പറ്റിയിട്ടില്ല. നായകനായ ചെങ്കല്‍ രഘുവും അമ്മയും പ്രേക്ഷകന് പെട്ടന്ന് മറക്കാവുന്ന കഥാപാത്രങ്ങളല്ല. പിന്നെ എറണാകുളത്തുകാരന്‍ ബ്രിട്ടോ ബ്രിട്ടോ ഒരു സീനില്‍ രഘുവിനെയും സംഘത്തെയും വഴിയില്‍ ഇറക്കിവിടുന്നുണ്ട്. ബ്രിട്ടോ അവിടെ കാണിച്ച ശരീരഭാഷ പാത്രസൃഷ്ടിയുടെ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ചവര്‍ എത്രത്തോളം നിരീക്ഷണ പാടവം ഉള്ളവരാണെന്ന് മനസിലാകും.

ശില്‍പ സൗന്ദര്യത്തിന്റെ മറ്റൊരു 'പടയോട്ടം'; ചെങ്കല്‍ രഘുവായി ബിജു മേനോന്റെ എന്‍ട്രി
                   
കാസ്റ്റിങാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്‌സ്. ബിജുമേനോന്‍ ചില ഇടങ്ങളില്‍ ചെങ്കല്‍ രഘുവിനെ  അദ്ദേഹത്തിന് മാത്രമേ ഇത്ര മികവുറ്റതാക്കാന്‍ കഴിയൂ എന്ന രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. എല്ലാവരും കട്ടയ്ക്ക് നിന്ന് ജീവിക്കുകയാവും എന്ന് പറയുന്നതാണ് ശെരി. എടുത്തുപറയേണ്ട രണ്ടു മൂന്നു പേരുകള്‍ ലിജോ ജോസ് പല്ലിശ്ശേരി (ബ്രിട്ടോ), സേതു ലക്ഷ്മി (ലളിതാക്കാന്‍), ബാസില്‍ ജോസഫ് (പിങ്കു), ബാസില്‍ ജോസെഫിന്റെ അവസാന ഭാഗത്തെ ഒരു ചിരിയുണ്ട്. പ്രേക്ഷകന് മറക്കാനാവാത്ത വിധം പതിഞ്ഞു പോയിട്ടുണ്ടാവും ആ ചിരി എന്ന് നിസ്സംശയം പറയാം.

രണ്ടു പാട്ടുകളാണ് സിനിമയില്‍ ഉള്ളത്. രണ്ടും സിനിമയുടെ സഞ്ചാരത്തെ മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ആദ്യഗാനത്തെ കുറിച്ച് പറയുന്ന ഇടത്ത് നിന്ന് വേണം സിനിമാട്ടോഗ്രാഫിയെക്കുറിച്ച് പറയേണ്ടത്. കാരണം ഒറ്റ ഷോട്ടില്‍ ഒരു കല്യാണ രാവ് ഒട്ടും ഫീല്‍ ചോര്‍ന്ന് പോകാതെ ഒരോ സീക്വന്‍സ് ആവശ്യപ്പെടുന്ന മൂഡ് സതീഷ് കുറുപ്പിന്റെ ക്യാമറ വരച്ചു ചേര്‍ത്തിരിക്കുന്നു.

തീര്‍ച്ചയായും പടയോട്ടം കൈവരിച്ച സൗന്ദര്യത്തിന്റെ വലിയ ശതമാനം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് അവകാശപ്പെട്ടതാണ്. ക്ലൈമാക്‌സ് ഫൈറ്റില്‍ ഉപയോഗിച്ചിരിക്കുന്ന സൗണ്ടിംഗ് മാത്രം മതി അതിന്റെ മികവ് സമ്മതിച്ച് കൊടുക്കാന്‍.

എടുത്തു പറയേണ്ട മറ്റൊന്ന് ആര്‍ട്ടാണ്. സേനന്റെ ജിമ്മ് മുതല്‍ എല്ലായിടത്തും അതിസൂക്ഷ്മതയിലും മനോഹാരിതയിലും തന്നെ ആര്‍ട്ട് ചെയ്ത് വച്ചിട്ടുണ്ട്. അത് ആ സിനിമയുടെ മൂഡിനെ വലുതായി സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

ഒരു നവാഗതന്റെ സിനിമ എന്ന് ഒരിടത്തും തോന്നിക്കാത്ത രീതിയില്‍ ഓരോ ഇടങ്ങളിലും റഫീക്ക് ഇബ്രാഹിമിന്റെ അതിസൂക്ഷ്മതയുടെ അടയാളങ്ങള്‍ ഫീല്‍ ചെയ്യുന്ന ഒരു സിനിമ തന്നെയാണ് പടയോട്ടം. രഘുവിന്റെ വീട്ടില്‍ നിന്ന് ആളുകള്‍ സംസാരിച്ചിരിക്കെ രഘുവേട്ടന്‍ വരുന്നേ എന്ന് പറഞ്ഞ്, രഘുവിന്റെ മാസ് എന്‍ട്രിക്ക് വേണ്ടി ഉണ്ടാക്കിയ കട്ട് ഒരു ജംപ് ഫീല്‍ ചെയ്യുന്നു. അതുപോലെ രഘുവും സംഘവും ബസ്സിലേക്ക് കയറിയതായി കാണിക്കുന്ന കട്ടും നല്ല ജംപ് ഫീല്‍ ചെയ്യുന്നുണ്ട്.

ഏതായാലും ഇതേ ജോണറില്‍ ഈയടുത്തിറങ്ങിയ മലയാള സിനിമകളില്‍ വച്ച് ഒരു പാട് സൗന്ദര്യം അവകാശപ്പെടാവുന്ന ഒരു സിനിമ തന്നെയാണ് റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം........ റേറ്റിങ്ങ്: 7.8/10.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Entertainment, Film, Biju Menon, Thiruvananthapuram, Kasaragod, Movie, Padayottam, Review, Film / review- Padayottam. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script