തെന്നിന്ത്യന്‍ സൂപെര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 29.10.2021) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെന്നിന്ത്യന്‍ സൂപെര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച 'കരോടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍' എന്ന ശസ്ത്രക്രിയക്കാണ് വിധേയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡികല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം താരം ആശുപത്രി വിടുമെന്നും അറിയിച്ചു.
Aster_MIMS

തലവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈ ആല്‍വാര്‍പേടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

തെന്നിന്ത്യന്‍ സൂപെര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍


തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോടിഡ് എന്‍ഡാര്‍ടറെക്ടമി. കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് രീതി. 

തെന്നിന്ത്യന്‍ സൂപെര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍


വെള്ളിയാഴ്ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 50ഓളം പൊലീസുകാരെയാണ് സുരക്ഷാഡ്യൂടിക്കായി നിയോഗിച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് ആരാധകര്‍ തള്ളിക്കയറുന്നത് തടയാനാണ് നടപടി. കൂടാതെ ആശുപത്രിയിലേക്ക് എത്തുന്ന എല്ലാവരേയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്.

Keywords:  News, National, India, Chennai, Entertainment, Actor, Cine Actor, Surgery, Rajanikanth, Hospital, Health, Health and Fitness, Rajinikanth undergoes surgery, recovering well
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia