Citizen Journalism | വിശ്വസംവാദകേന്ദ്രം സിറ്റിസൺ ജേർണലിസം ശിൽപശാല നടത്തി


● വിവിധ മാധ്യമ മേഖലയിലെ പുതിയ പ്രവണതകളും സാധ്യതകളും ശിൽപശാലയിൽ ചർച്ചാവിഷയമായി.
● വാർത്തയെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോ പൗരനുമുണ്ടാകണമെന്ന് ആമുഖഭാഷണം നടത്തിയ വിശ്വസംവാദകേന്ദ്രം സമിതി അംഗം എം സതീശൻ പറഞ്ഞു.
കൊച്ചി: (KVARTHA) അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം ഇടപ്പള്ളി അമൃത കാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന സിറ്റിസൺ ജേർണലിസം ശിൽപശാല നടത്തി. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ യുഗത്തിൽ നന്മ ചോരാതെ മുന്നോട്ടു പോകാൻ പരിശീലനം വേണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത അമൃത വിശ്വവിദ്യാപീഠം ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. വാർത്തയെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോ പൗരനുമുണ്ടാകണമെന്ന് ആമുഖഭാഷണം നടത്തിയ വിശ്വസംവാദകേന്ദ്രം സമിതി അംഗം എം സതീശൻ പറഞ്ഞു.
അച്ചടി മാധ്യമങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും നൂതന വശങ്ങളെക്കുറിച്ച് എസ്.ഡി. വേണുകുമാർ, അപർണ നമ്പൂതിരി, എം.എ. കൃഷ്ണകുമാർ, സഞ്ജു. ആർ, അരവിന്ദ് പി.ആർ, വരുൺപ്രഭ.ടി., ദീപ കൃഷ്ണ, വിനോദ് എൻ.കെ, ഡോ. ഹരികൃഷ്ണൻ. ഡി, വി. വിശ്വരാജ് തുടങ്ങിയ പ്രമുഖ മാധ്യമ പ്രവർത്തകർ ക്ലാസുകൾ നയിച്ചു. വിവിധ മാധ്യമ മേഖലയിലെ പുതിയ പ്രവണതകളും സാധ്യതകളും ശിൽപശാലയിൽ ചർച്ചാവിഷയമായി.
ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാർ പ്രമുഖ് എം. ഗണേശൻ, ഡോ. യു. കൃഷ്ണകുമാർ എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. ശിൽപശാലയുടെ ഡയറക്ടറും വിശ്വ സംവാദ കേന്ദ്രം അദ്ധ്യക്ഷനുമായ എം. രാജശേഖരപ്പണിക്കർ അധ്യക്ഷത വഹിച്ചു. വിഎസ്‌കെ സെക്രട്ടറി ഷൈജു ശങ്കരൻ, അമൃത കാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസറും ശിൽപശാല കോ-ഓർഡിനേറ്ററുമായ വിനോദ് ലക്ഷ്മൺ എന്നിവരും സന്നിഹിതരായിരുന്നു.
#CitizenJournalism, #Workshop, #DigitalMedia, #AmritaUniversity, #KeralaNews, #MediaTrends