V Sivankutty | പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യക്കടലാസില് കറുപ്പ് അക്ഷരങ്ങള്‍ക്ക് പകരം ചുവപ്പ് ഉപയോഗിച്ച സംഭവം; കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണോയെന്ന് പരിശോധിക്കും, വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും മന്ത്രി
Mar 12, 2023, 19:03 IST
തിരുവനന്തപുരം: (www.kvartha.com) പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യക്കടലാസില് കറുപ്പ് അക്ഷരങ്ങള്‍ക്കു പകരം ചുവപ്പ് ഉപയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. അക്ഷരമാറ്റം കുട്ടികള്‍ക്കു ബുദ്ധിമുട്ടാണോയെന്നു പരിശോധിക്കുമെന്നും വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാറ്റം ഞാനും അറിഞ്ഞതല്ല. ഇത്തരം കാര്യങ്ങളില്‍ മന്ത്രി ഇടപെടാറില്ല. ചുവപ്പിനോ മറ്റേതെങ്കിലും നിറത്തിനോ പ്രശ്നമൊന്നുമില്ല. എന്നാല്‍ പൊതുവേ വെള്ള പേപറില്‍ കറുപ്പില്‍ അച്ചടിക്കുന്ന സാഹചര്യത്തില്‍ നിറംമാറ്റം കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതു പരിഗണിച്ചാകും ഇതു തുടരണോ എന്നു തീരുമാനിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
Keywords: V Sivankutty about plus one exam issue, Thiruvananthapuram, News, Education, Minister, Controversy, Students, Examination, Kerala.
Keywords: V Sivankutty about plus one exam issue, Thiruvananthapuram, News, Education, Minister, Controversy, Students, Examination, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.