യു ജി സി- നെറ്റ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

 


മുംബൈ: (www.kvartha.com 19.02.2022) ഡിസംബര്‍ 2020, ജൂണ്‍ 2021 ലെ യു ജി സി- നെറ്റ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമിഷന്‍ (UGC) ശനിയാഴ്ചയാണ് നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) 2020 ഡിസംബറിലെയും 2021 ജൂണ്‍ മാസത്തെയും പരീക്ഷകളുടെ ഫലങ്ങള്‍ പുറത്തുവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാം.

യു ജി സി- നെറ്റ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

കോവിഡ് -19 പകര്‍ച്ചവ്യാധി കാരണം ഡിസംബര്‍-2020 യുജിസി-നെറ്റ് പരീക്ഷ വൈകിയിരുന്നു. ഇതേതുടര്‍ന്ന് 2020 ഡിസംബറിലേയും, 2021 ജൂണിലെയും യു ജി സി- നെറ്റ് പരീക്ഷകള്‍ നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) 2021 നവംബര്‍ 20 നും 2022 ജനുവരി അഞ്ചിനും ഇടയില്‍ ഒരുമിച്ച് നടത്തുകയായിരുന്നു.
രാജ്യത്തെ 239 നഗരങ്ങളില്‍ 837 കേന്ദ്രങ്ങളിലായി 81 വിഷയങ്ങളിലാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്.

മൂന്ന് ഘട്ടങ്ങളിലായി നടന്ന യുജിസി-നെറ്റ് പരീക്ഷയ്ക്ക് 12 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് രെജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടം 2021 നവംബര്‍ 20 മുതല്‍ 2021 ഡിസംബര്‍ അഞ്ചു വരെയും രണ്ടാം ഘട്ടം 2021 ഡിസംബര്‍ 23 നും ഡിസംബര്‍ 27 നും ഇടയിലും നടന്നു. അവസാന ഘട്ടം 2022 ജനുവരി നാലു മുതല്‍ ജനുവരി അഞ്ചു വരെ നടന്നു.

Keywords:  UGC NET Result declared, Mumbai, News, Examination, Result, Education, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia