Arts Fest | സംസ്ഥാന ടി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം പത്തനംതിട്ടയില്‍ സെപ്റ്റംബര്‍ 4 ന് ; മന്ത്രി വീണാ ജോര്‍ജ് ലോഗോ പ്രകാശനം ചെയ്തു; മാറ്റുരയ്ക്കുന്നത് 600 ഓളം മത്സരാര്‍ത്ഥികള്‍

 
 TTI, PPTTI, Arts Festival, Kerala, Pathanamthitta, 2024, Education, Competitions, Minister Veena George, Kalolsavam

Photo Credit: Education Ministers Office

ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളില്‍ പരമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം

പത്തനംതിട്ട: (KVARTHA) 2024-25 അധ്യയന വര്‍ഷത്തെ 28-ാമത് സംസ്ഥാന ടി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം പത്തനംതിട്ട ജില്ലയിലെ ഗവ. ഹൈസ്‌കൂള്‍ കോഴഞ്ചേരിയില്‍ വച്ച് സെപ്റ്റംബര്‍ നാലാം തീയതി നടക്കും. കലോത്സവത്തില്‍ 600 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.  

സംസ്ഥാന ടി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് ദേശീയ അധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കും. പ്രസ്തുത ചടങ്ങില്‍ വച്ച് സംസ്ഥാന അധ്യാപക അവാര്‍ഡും, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡും വിതരണം ചെയ്യും.

ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളില്‍ പരമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോര്‍ നേടുന്ന 3 മത്സരാര്‍ത്ഥികള്‍ക്ക് 2000/, 1600/, 1200/ എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. 

വിഭാഗം ഒന്നില്‍ കഥാരചന, കവിതാരചന,    പ്രബന്ധരചന (മലയാളം), ചിത്രരചന (പെന്‍സില്‍), ചിത്രരചന (ജലഛായം) എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഭാഗം ഒന്നിലെ ഇനങ്ങള്‍ റവന്യൂ ജില്ലാ തലത്തില്‍ നടത്തി അതില്‍ ഏറ്റവും സ്‌കോര്‍ ലഭിച്ച രണ്ട് രചനകള്‍ വീതം തിരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിര്‍ണ്ണയം നടത്തി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിക്കുന്ന മൂന്നു പേര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും. 

വിഭാഗം രണ്ടില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍ (മലയാളം), മോണോ ആക്ട്, പ്രസംഗം (മലയാളം), പ്രഭാഷണം (മലയാളം), സംഘഗാനം (7 പേര്‍) എന്നിങ്ങനെ ഉള്ള മത്സരങ്ങള്‍ ആണ് നടക്കുക.

കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസിന് നല്‍കി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്നിഹിതനായിരുന്നു.

കേരളത്തിലെ ടി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ടി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വര്‍ഷംതോറും നടത്തിവരുന്നുണ്ട്. 2007 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൂടെ ആയിരുന്നു ടി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവവും നടന്നിരുന്നത്. എന്നാല്‍ 2008-09 അധ്യയന വര്‍ഷം മുതല്‍ ദേശീയ അധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരുന്നു.

#TTIFestival #PPTTIKalolsavam #Pathanamthitta #KeralaEducation #ArtsFestival #2024Events

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia