Alumni Meet | തോട്ടട എസ് എന്‍ കോളജ് മെഗാ അലുംനി മീറ്റ് സംഘടിപ്പിച്ചു
Mar 12, 2023, 23:30 IST
തലശേരി: (www.kvartha.com) തോട്ടട ശ്രീ നാരായണ കോളജില്‍ മെഗാ അലുംനി മീറ്റും ഗുരുശ്രേഷ്ഠാ ആദരവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് വരുന്നത് ഒരു തുടക്കമാണെന്നും ഒരുമിച്ച് നില്‍ക്കുന്നത് പുരോഗതിയാണെന്നും സ്പീകര്‍ പറഞ്ഞു.
ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് വിജയമാണ്. സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടത് ആവശ്യമാണ്. കോളജ് നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൂര്‍വ വിദ്യാഥികളുമായി ആശയ വിനിമയം നടത്തേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപല്‍ ഡോ. കെ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി ശശി, അരയാക്കണ്ടി സന്തോഷ്, ഒകെ വിനീഷ്, കെ പ്രകാശന് എന്നിവര്‍ സംസാരിച്ചു. മെഗാ അലുംനി ജെനറല്‍ കണ്‍വീനര്‍ ഡോ. എന്‍ സാജന് സ്വാഗതവും ട്രഷറര്‍ ഡോ. കെപി പ്രശാന്ത് നന്ദിയും പറഞ്ഞു.
എസ്എന്‍ കോളജിന്റെ ഇന്‍സ്റ്റിറ്റിയൂഷനല്‍ അലുംനിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മീറ്റില്‍ തീരുമാനമായി.
Keywords: Thottada SN College organized Mega Alumni Meet, Thalassery, News, Education, Inauguration, Principal, Kerala.
ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് വിജയമാണ്. സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടത് ആവശ്യമാണ്. കോളജ് നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൂര്‍വ വിദ്യാഥികളുമായി ആശയ വിനിമയം നടത്തേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എന്‍ കോളജിന്റെ ഇന്‍സ്റ്റിറ്റിയൂഷനല്‍ അലുംനിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മീറ്റില്‍ തീരുമാനമായി.
Keywords: Thottada SN College organized Mega Alumni Meet, Thalassery, News, Education, Inauguration, Principal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.