ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.06.2021) സംസ്ഥാനത്ത് പ്രവേശനപരീക്ഷ നടത്താനൊരുങ്ങി ടെക്നികല്‍ ഹൈസ്‌കൂളുകള്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഈ മാസം 22 ന് പരീക്ഷ നടത്താനാണ് തീരുമാനം. 8-ാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളേക്കാള്‍ വളരെക്കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച 14 ടെക്‌നികല്‍ ഹൈസ്‌കൂളുകളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരിക്ഷ നടക്കുക.
പ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍കിന്റെ അടിസ്ഥാനത്തില്‍ അന്നു തന്നെ റാങ്ക്‌ലിസ്റ്റ് ഓണ്‍ലൈനായി www(dot)polyadmission(dot)org/ths എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടന്നതിന്റെ അടുത്ത ദിവസം ഉച്ചക്ക് 1 മണിവരെ ആക്ഷേപങ്ങള്‍ സ്വികരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക്‌ലിസ്റ്റ് ആ ദിവസം വൈകിട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.
< !- START disable copy paste -->
Keywords: Thiruvananthapuram, State, Entrance, Examination, Lockdown, School, Publish, COVID-19, Education, Rank, Technical high schools preparing for entrance exams
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

