SWISS-TOWER 24/07/2023

Collectorate march | വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല: കലക്ടറേറ്റ് മാര്‍ച് നടത്തി ഭാഷാ അധ്യാപക ഐക്യവേദി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്‌കൂള്‍ കലോത്സവത്തിലെ അറബി സംസ്‌കൃത മേളകളില്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാലാകാലങ്ങളായി ലഭിച്ചു വരുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സര്‍കാര്‍ ഉത്തരവ് പിന്‍വലിച്ച് നേരത്തെയുള്ള സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാഷാ അധ്യാപക ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലാ ഡി ഡി ഇ ഓഫിസ് മാര്‍ച് നടത്തി. മുഹമ്മദ് ശരീഫ് അധ്യക്ഷനായി.
Aster mims 04/11/2022

Collectorate march | വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല: കലക്ടറേറ്റ് മാര്‍ച് നടത്തി ഭാഷാ അധ്യാപക ഐക്യവേദി

കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍
സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രടറി എ പി ബശീര്‍ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക സംഘടന പ്രതിനിധികളായ മഹേഷ് ചെറിയാണ്ടി കെ ടി സാജിദ്, കെ പി അരുണ്‍, കെ ഷെജു എന്‍ വി
പ്രജിത്ത്, ബി സൈനബ, ശറഫുദ്ദീന്‍ കൊയ്യം, അബൂബക്കര്‍ കുട്ടി, അജ്മല്‍, കെ എം ദിനു, ലത മാണിക്കര, റിയാസ് ശാദുലിപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Keywords: Students will not be allowed to lose their rights: language teachers leads Collectorate march, Kannur, News, Education, Students, March, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia