കേന്ദ്ര സർവകലാശാലയിൽ കാവിവൽക്കരണ അജണ്ടയെന്ന് ആരോപണം; ‘വന്ദേമാതരം’ സെമിനാറിനെതിരെ പ്രതിഷേധം; വൻ പോലീസ് സന്നാഹം

 
Student protest at the Central University

Photo: Special Arrangement

ADVERTISEMENT

● ക്യാമ്പസിൽ സംഘടിപ്പിച്ച 'വന്ദേമാതരം' സെമിനാറിനെതിരെയാണ് പ്രതിഷേധം.
● സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർഥികളും പോലീസുമായി ഉന്തും തള്ളുമുണ്ടായി.
● സെമിനാറിൽ ആർ.എസ്.എസ് ആശയബന്ധമുള്ളവരെ പങ്കെടുപ്പിച്ചതാണ് വിവാദമായത്.
● അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സർവകലാശാലയിൽ വൻ പോലീസ് സന്നാഹം.

കാസർകോട്: (KVARTHA) കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ക്യാമ്പസിൽ സംഘടിപ്പിച്ച 'വന്ദേമാതരം' സെമിനാറിനെതിരെയാണ് വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ പോലീസും വിദ്യാർഥികളുമായി ഉന്തും തള്ളുമുണ്ടായി.

സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ ശ്രമിച്ചതാണ് നേരിയ സംഘർഷത്തിന് കാരണമായത്.

Aster_MIMS

ക്യാമ്പസിനുള്ളിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി വൻ പോലീസ് സന്നാഹത്തെയാണ് സർവകലാശാല അധികൃതർ വിന്യസിച്ചിട്ടുള്ളത്.

കാവിവൽക്കരണ അജണ്ടയെന്ന് ആരോപണം

കാസർകോട് കേന്ദ്ര സർവകലാശാലയിൽ ചൊവ്വാഴ്ചയുംബുധനാഴ്ചയും  നടത്താൻ തീരുമാനിച്ച ‘വന്ദേമാതരം’ ദേശീയ സെമിനാർ സംബന്ധിച്ച വിവാദത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം.

പരിപാടിയിൽ ആർ.എസ്.എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും സർവകലാശാലയിൽ കാവിവൽക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ചാണ് എസ്.എഫ്.ഐ, എം.എസ്.എഫ്, എൻ.എസ്.യു.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ ഒന്നടങ്കം പ്രതിഷേധിക്കുന്നത്.

സർവകലാശാലാ വേദികൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർഥി പ്രതിനിധികൾ പറയുന്നത്.

വിവാദമായി അതിഥികളുടെ പശ്ചാത്തലം

ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് സെമിനാറിനെ പ്രധാനമായും വിവാദത്തിലാക്കിയത്.

ഇതിനുപുറമെ ആർ.എസ്.എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് പരിപാടിയുടെ സഹസംഘാടകരായതിലും വിദ്യാർഥികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. 

Article Summary: Student protest at Central University of Kerala against 'Vande Mataram' seminar turns into clash.

#CentralUniversityOfKerala #Kasaragod #StudentProtest #SFI #KSU #MSF #AISF #KeralaNews #CampusNews #Kvartha #AnjanaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia