സ്‌കൂളുകളിൽ കായിക മത്സരങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ടിഒ മോഹനൻ എംഎൽഎ; സംസ്ഥാന സ്‌കൂൾ ഗെയിംസ് ഉദ്ഘാടനം ചെയ്തു
ADVERTISEMENT
● കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
● പത്മശ്രീ പിആർ ശ്രീജേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു
● 2036-ലെ ഒളിമ്പിക്സ് വിജയ പോഡിയത്തിൽ മെഡലുമായി നിൽക്കാൻ കുട്ടികൾ സ്വപ്നം കാണണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു
● വിവിധ വകുപ്പ് തലവന്മാരും കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു
കണ്ണൂർ: (KVARTHA) പ്രാഥമിക വിദ്യാലയങ്ങൾ മുതൽ തന്നെ കായിക മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും മികച്ച ഊന്നൽ നൽകണമെന്നും എങ്കിൽ മാത്രമേ സ്പോർട്സ് മേഖലയിൽ നമുക്ക് മുന്നേറ്റം നടത്താൻ സാധിക്കുകയുള്ളൂവെന്നും ടിഒ മോഹനൻ എംഎൽഎ പറഞ്ഞു. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 68-ാമത് സംസ്ഥാന സ്‌കൂൾ ഗ്രൂപ്പ് 1 ഗെയിംസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള നമ്മുടെ രാജ്യത്തിന് രാജ്യാന്തര സ്പോർട്സ് ഗെയിംസ് മത്സരങ്ങളിൽ വേണ്ടത്ര നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കണമെങ്കിൽ ചെറുപ്രായത്തിൽ തന്നെ മികച്ച പരിശീലനം നൽകുകയും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യക്ഷത വഹിച്ച് ശ്രീജ മഠത്തിൽ
ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. പത്മശ്രീ പിആർ ശ്രീജേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. 2036-ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ത്യ വേദിയാവുമ്പോൾ അന്നത്തെ വിജയ പോഡിയത്തിൽ മെഡലുമായി നിൽക്കുന്നത് സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്യണമെന്ന് മത്സരാർഥികളോട് അദ്ദേഹം പറഞ്ഞു.
പങ്കെടുത്ത പ്രമുഖർ
ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ് കെ ജയദേവൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പിഎം അഖിൽ, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ അജിത് വർഗീസ്, അസിസ്റ്റൻ്റ് സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, എസ്എസ്കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഹാഷിം കാട്ടാമ്പള്ളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽ കരീം, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി ദീപ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ എംപി ജീവ, റവന്യൂ ജില്ലാ സ്പോർട്സ് സെക്രട്ടറി സിഎം നിധിൻ, സ്വീകരണ കമ്മിറ്റി കൺവീനർ പിഎസ് അഖിൽ എന്നിവർ സംസാരിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: State School Group 1 Games Championship inaugurated in Kannur.
#Kvartha #StateSchoolGames #KannurNews #MundayadIndoorStadium #KeralaSports #MalayalamNews #AmmuNews
