മേയ് 11 മുതല്‍ എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയം; മുഴുവന്‍ സമയവും വിനിയോഗിക്കണമെന്ന് സര്‍കുലര്‍; വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരുടെ പേരുകള്‍ റിപോര്‍ട് ചെയ്യാന്‍ നിര്‍ദേശം, പ്ലസ്ടു പേയ്പറുകള്‍ കൂടുതല്‍
Apr 18, 2022, 16:31 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയം മേയില്‍ ആരംഭിക്കും. മേയ് 11 മുതല്‍ 27 വരെ നടക്കും. രണ്ട് സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിര്‍ണയം.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപില്‍ ഒരു ദിവസം 80 മാര്‍കിന്റെ പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാര്‍കിന്റെ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളുമാണ് ഒരാള്‍ നോക്കേണ്ടത്. മൂല്യനിര്‍ണയത്തിന് പെന്‍സില്‍ മാത്രമേ ഉപയോഗിക്കാവൂ.
അനുവദിച്ച മുഴുവന്‍ സമയവും മൂല്യനിര്‍ണയത്തിനായി വിനിയോഗിക്കണമെന്ന് നിര്‍ദേശം. മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി കൂട്ടം കൂടുന്നവരുടെ പേരുകള്‍ നടപടിക്കായി ക്യാംപ് ഓഫിസര്‍ റിപോര്‍ട് ചെയ്യണമെന്നും സര്‍കുലറില്‍ നിര്‍ദേശമുണ്ട്.
എസ്എസ്എല്‍സി പരീക്ഷയുടെ അതേ ഘടന തന്നെയാണ് പ്ലസ്ടു പരീക്ഷയ്ക്കുമെങ്കിലും പ്ലസ്ടു മൂല്യനിര്‍ണയത്തിനുള്ള പേയ്പറുകളുടെ എണ്ണം ഇത്തവണ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. പ്ലസ്ടുവിന് 80 മാര്‍കിന്റെ പരീക്ഷയുടെ 34 പേയ്പറുകളും 30 മാര്‍കിന്റെ പരീക്ഷയുടെ 50 പേയ്പറുകളുമാണ് നോക്കേണ്ടത്. അധ്യാപകര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ യഥാക്രമം 75, 51 പേയ്പറുകള്‍ വരെ നല്‍കാമെന്നും നിര്‍ദേശമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.