SSLC Exam | എസ് എസ് എല്‍സി പരീക്ഷ മാര്‍ച് 9 മുതല്‍ 29 വരെ; കണ്ണൂരിലെ 35,285 കുട്ടികള്‍ പരീക്ഷാഹാളിലേക്ക്
Mar 7, 2023, 20:34 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ 35,285 കുട്ടികള്‍ മാര്‍ച് ഒമ്പത് മുതല്‍ എസ് എസ് എല്‍ സി പരീക്ഷാഹാളിലേക്ക്. മാര്‍ച് 29 വരെയാണ് പരീക്ഷ. 17,332 പെണ്‍കുട്ടികളും 17,953 ആണ്‍കുട്ടികളും പരീക്ഷ എഴുതുന്നു.
കണ്ണൂര്‍ ജില്ലയില്‍ സര്‍കാര്‍ മേഖലയില്‍ 13,139, എയ്ഡഡ് മേഖലയില്‍ 20,777, അണ്‍ എയ്ഡഡ് മേഖലയില്‍ 1194, ടെക്‌നികല്‍ മേഖലയില്‍ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം. മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷ എഴുതുന്ന സര്‍കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, ടെക്‌നികല്‍ മേഖലയിലെ കുട്ടികളുടെ എണ്ണം യഥാക്രമം:
തലശ്ശേരി 3736-10261-609-0-ആകെ 14606, കണ്ണൂര്‍ 2690-4729-216-97-ആകെ 7732, തളിപ്പറമ്പ് 6713-5787-369-78-12947. തലശ്ശേരി 7171 പെണ്‍കുട്ടികള്‍, 7435 ആണ്‍കുട്ടികള്‍, കണ്ണൂര്‍ 3855 പെണ്‍കുട്ടികള്‍, 3877 ആണ്‍കുട്ടികള്‍, തളിപ്പറമ്പ് 6306 പെണ്‍കുട്ടികള്‍, 6641 ആണ്‍കുട്ടികള്‍ എന്നിവര്‍ പരീക്ഷ എഴുതും. പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാവുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയില്‍ തലശ്ശേരി 76, കണ്ണൂര്‍ 35, തളിപ്പറമ്പ് 87 എന്നിങ്ങനെ ആകെ 198 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാര്‍, 211 ഡെപ്യൂടി സൂപ്രണ്ടുമാര്‍, 2412 ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവരെ പരീക്ഷാ ഡ്യൂടിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികള്‍ സ്‌ക്രൈബിനെയും 94 പേര്‍ ഇന്റര്‍പ്രെടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് എയ്ഡഡ് മേഖലയില്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂര്‍ എച് എസ് എസ് ആണ് - 1162 കുട്ടികള്‍. സര്‍കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഐഎംഎന്‍എസ് ജി എച് എസ് എസ് മയ്യില്‍ ആണ് -599 കുട്ടികള്‍.
Keywords: SSLC Exam from March 9 to 29; 35,285 children of Kannur district to the examination hall, Kannur, News, Education, Examination, SSLC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.