Update | ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പി.ജി. പ്രവേശനം, ലൈറ്റ് ടെക്നീഷ്യൻ ഇന്റർവ്യൂ: പുതിയ അറിയിപ്പുകൾ
സംസ്കൃത സർവ്വകലാശാലയിൽ പി.ജി. പ്രവേശനത്തിന് അവസരം, ലൈറ്റ് ടെക്നീഷ്യൻ ഇന്റർവ്യൂ ഓഗസ്റ്റിലേക്ക് മാറ്റി
കലടി:(KVARTHA) ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ എം. എസ്‍സി (സൈക്കോളജി), എം. എസ്‍സി. (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്‍സി. (ജ്യോഗ്രഫി), എം. എസ്‍സി. (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എ. (ഫിലോസഫി) തുടങ്ങിയ പഠന പരിപാടികളിൽ എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകളിലേക്കും എം. എ. (ഫിലോസഫി) പ്രോഗ്രാമിൽ ഒഴിവുള്ള ജനറൽ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള അവസരം. ജൂലൈ 31ന് ബുധനാഴ്ച രാവിലെ 11ന് അതത് വിഭാഗങ്ങളിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് പ്രവേശനം ലഭിക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ലൈറ്റ് ടെക്നീഷ്യൻ ഇന്റർവ്യൂ:
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാടകപഠന വിഭാഗത്തിൽ ലൈറ്റ് ടെക്നീഷ്യൻ തസ്തികയിലേക്ക് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് ഏഴിലേക്ക് മാറ്റിയിരിക്കുന്നു. നാടകപഠനത്തിൽ ബിരുദാനന്തര ബിരുദവും നാടക ലൈറ്റിംഗിൽ പ്രാവീണ്യവുമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ദിവസവേതനാടിസ്ഥാനത്തിലുള്ള ഈ തസ്തികയിൽ പ്രതിദിനം 880 രൂപയാണ് വേതനം. ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി സർവ്വകലാശാലയിലെ നാടക വിഭാഗത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.