Applications | ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുഖ്യ കാംപസില്‍ വിവിധ 4 വര്‍ഷ ബിരുദ, ബി എഫ് എ കോഴ് സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 7
 

 
Sree Sankaracharya University of Sanskrit invites applications for four-year programmes, Ernakulam, News, Sree Sankaracharya University of Sanskrit, Invites, Education, Application, Four-year Programmes, Kerala News


*നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ കോഴ് സ് പൂര്‍ത്തിയാക്കുവാന്‍ കഴിയും

*നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം ലഭിക്കും

എറണാകുളം:(KVARTHA) ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കാംപസില്‍ 2024-25 അധ്യയന വര്‍ഷത്തെ വിവിധ നാല് വര്‍ഷ ബിരുദ, ബി എഫ് എ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക് (ബി എസ് ഡബ്ല്യു.), സംഗീതം, ഡാന്‍സ് - ഭരതനാട്യം, ഡാന്‍സ് - മോഹിനിയാട്ടം എന്നിവയാണ് നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ സര്‍വകലാശാലയുടെ കാലടി മുഖ്യ കാംപസില്‍ നടത്തപ്പെടുന്ന ബിരുദ കോഴ് സുകള്‍.

നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ബിരുദ കോഴ് സ് പൂര്‍ത്തിയാക്കുവാന്‍ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം, നാല് വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്. 


നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം ലഭിക്കും. നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച് ബിരുദം ലഭിക്കുന്നതാണ്.


ഡാന്‍സ് - ഭരതനാട്യം, ഡാന്‍സ് - മോഹിനിയാട്ടം, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയര്‍ന്ന പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാര്‍ഥികള്‍ക്ക് 25 വയസുമാണ്.


പ്ലസ് ടു/വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാന്‍ കഴിയും. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാര്‍ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്.

ഫൈന്‍ ആര്‍ട് സില്‍ ബിരുദപഠനം


ബാചിലര്‍ ഓഫ് ഫൈന്‍ ആര്‍ട് സ് (ബി എഫ് എ) പ്രോഗ്രാമിന്റെ കാലാവധി നാല് വര്‍ഷമാണ്. പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, സ്‌കള്‍പ് ചര്‍ എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. പ്ലസ് ടു / വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി അഥവ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ചോയ് സ് ബേസ് ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ നടത്തുന്ന ബി എഫ് എ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2024 ജൂണ്‍ ഒന്നിന് 22 വയസ്സാണ്. അഭിരുചി നിര്‍ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


സംസ്‌കൃത പഠനത്തിന് പ്രതിമാസം 1000/ രൂപ സ്‌കോളര്‍ഷിപ്പ്


സംസ്‌കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് (മേജര്‍) പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആദ്യ രണ്ട് വര്‍ഷങ്ങളില്‍ പ്രതിമാസം 500/ രൂപ വീതവും മൂന്നും നാലും വര്‍ഷങ്ങളില്‍ പ്രതിമാസം 1000/ രൂപ വീതവും സര്‍വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

അപേക്ഷകള്‍ https://ugadmission(dot)ssus(dot)ac(dot)in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)ssus(dot)ac(dot)in സന്ദര്‍ശിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia