Art Fest | സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: കൈയ്യടി നേടി കുരുന്നുകളും സംഘാടകരും, പരാതികളില്ലാത്ത മേളയിൽ നിറഞ്ഞാടി ഭിന്നശേഷിക്കാർ

 
special school arts festival wins hearts in kannur
special school arts festival wins hearts in kannur

Photo: Arranged

● 14 ജില്ലകളിൽ നിന്നുള്ള 1600-ലധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു.
● കലോത്സവം സംഘാടന മികവിലും മികച്ച് നിന്നു.

കണ്ണൂർ: (KVARTHA) സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങവെ, പരിമിതികളെ അതിജീവിച്ച് 14 ജില്ലകളിലെ 1600-ലധികം വിദ്യാർത്ഥികൾ തങ്ങളുടെ സർഗാത്മക കഴിവുകൾ വേദികളിൽ പ്രകടിപ്പിച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തങ്ങളുടെ നൃത്തം, പാട്ട്, ചിത്രകല തുടങ്ങിയ കലാപ്രകടനങ്ങളിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തി.

തങ്ങൾക്ക് വേണ്ടത് സഹതാപത്തിൻ്റെ പേരിലുള്ള ഒഴിച്ചു നിർത്തലല്ല അംഗീകാരമാണെന്ന് പറയാതെ പറയുകയാണ് ഇവർ ഓരോരുത്തരും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് പിന്നിൽ, അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ നിഴലുകൾ പോലെ നിന്ന് പരിശ്രമിക്കുന്ന അമ്മമാരേയും അച്ഛന്മാരേയും നമുക്ക് കാണാം.

കുട്ടികൾ കലാപ്രകടനങ്ങളുമായി വേദിയിൽ എത്തുമ്പോൾ, അവരെ ഒറ്റനോട്ടത്തിൽ ഭിന്നശേഷിക്കാരാണെന്ന് തിരിച്ചറിയാൻ കാണികൾക്ക് സാധിക്കുന്നത് വളരെ കുറച്ചുപേരെ മാത്രമായിരുന്നു. എന്നാൽ, ആ കുട്ടികൾ തങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയരാകുകയും മിന്നി തിളങ്ങുകയും ചെയ്തു. മൂന്നൂറിലേറെ മത്സര ഇനങ്ങളിൽ ഇവർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ വാസ്തവത്തിൽ വിസ്മയകരമായതാണ്. വരയും സംഗീതാലാപനവുമൊക്കെ അവർ അനായാസം, മറ്റാരേക്കാൾ മികച്ചതായും അവതരിപ്പിക്കുകയായിരുന്നു.

അപ്പീലുകളും മത്സരബുദ്ധിയും വിധികർത്താക്കളുടെ കള്ള കളികളും രക്ഷിതാക്കളുടെ പോരടിക്കലുമില്ലാതെ വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങൾ നടന്നത്. അതിനാൽ കലോത്സവങ്ങൾ വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് നടന്നത്. ഇത് വളരെ ആശ്വാസകരമായ ഒരു മാറ്റമായി കലാസ്വാദകരുടെ മനസ്സിൽ കുളിർപ്പേകുന്നു. തങ്ങളിലുമുണ്ട് കലാവാസന യെന്ന് തെളിയിക്കാൻ മാത്രം അരങ്ങിലെത്തുന്ന കലാപ്രതിഭകളുടെ മുൻപിൽ ഒന്നാം സ്ഥാനവും ജില്ല തിരിച്ചുള്ള മുന്നേറ്റ കഥകളും കലാകിരീടത്തിനായുള്ള പോരടിക്കലും വെറും സാങ്കേതിക കാര്യങ്ങൾ മാത്രമാണ് .

കുട്ടികളുടെ പ്രകടനം മാത്രമല്ല, സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സംഘാടന മികവും മികച്ചതായിരുന്നു. ഇത്രയും മികച്ച ഒരു സ്കൂൾ കലോത്സവം കണ്ണൂർ നഗരത്തിൽ അടുത്തകാലത്ത് നടന്നിട്ടില്ലെന്ന് തന്നെ പറയാം. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് സംഘടനകർ നൽകിയത് മുഴുവൻ വിഐപി പരിഗണനയായിരുന്നു. എല്ലാം പരിപൂർണമാക്കി, സ്‌നേഹവും വാത്സല്യവും എല്ലായിടത്തും നിറഞ്ഞുനിന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തെ വെല്ലുന്ന രീതിയിലാണ് വേദികൾ ഒരുക്കിയിരുന്നത്, ഒന്നിനും ഒരു കുറവും അനുഭവപ്പെട്ടില്ല.

അതിവിശാലമായ മീഡിയ റൂം, വൈദ്യസഹായ കോർണർ, റിസൽട്ടുകൾ ഓൺലൈനായി അറിയാൻ കൈറ്റ് ഒരുക്കിയ ആപ്പ്, ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടുള്ള സംവിധാനങ്ങൾ, മികച്ച വിധി കർത്താക്കൾ, ശബ്ദ സംവിധാനം എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാതിരിക്കാൻ വയ്യ. ഇതിനൊപ്പം കലോത്സവത്തിൽ രുചി പെരുമ തീർക്കുന്ന പഴയിടത്തിൻ്റെ മികച്ച ഭക്ഷണവും കൂടി ചേർന്നപ്പോൾ സ്പെഷ്യൽ സ്കൂൾ കലോത്സവം മറ്റേതു മേളകളെയും മറികടക്കുന്നതായി. ഒത്തൊരുമയോടെയാണ് വിവിധ ചുമതലകൾ അധ്യാപക സംഘടനകൾ നിർവഹിച്ചിരുന്നത്.

അച്ചടക്കവും കൃത്യനിഷ്ഠയും ഉത്തരവാദിത്വബോധവും കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായ അവർ, അവരുടെ പെരുമാറ്റത്തിൽ എപ്പോഴും വാത്സല്യവും സ്നേഹവും പ്രകടമായിരുന്നു. എവിടെയും കാർക്കശ്യവും ആജ്ഞാശക്തിയുടെ പ്രയോഗവും കണ്ടിരുന്നില്ല. കുട്ടികളെയും കൂട്ടി വന്ന അധ്യാപികമാരിൽ പലരും തങ്ങളുടെ മക്കളേക്കാൾ കൂടുതൽ ശ്രദ്ധ, കരുണ, പിൻതുണ എന്നിവ നൽകി. അവരുടെ പ്രോത്സാഹനം കൈയ്യടികളിലും ആർപ്പുവിളികളിലും പ്രതിഫലിച്ചു.

കണ്ണൂരിന്റെ ഹൃദയം കീഴടക്കിയ സ്പെഷ്യൽ സ്കൂൾ കലോത്സവ വേദികൾ മുൻസിപ്പൽ സ്കൂളിന് ചുറ്റുമുണ്ടാക്കിയത് കാണികൾക്കും രക്ഷിതാക്കൾക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകമായി. മെയ്ക്കപ്പ് ഇട്ട ശേഷവും കുട്ടികളെ എവിടെയും കാത്തുനിർത്താതെ, സമയപാലനത്തോടെ എല്ലാ പരിപാടികളും സുതാര്യമായി സംഘടിപ്പിക്കാൻ സാധിച്ചു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പിന് കൈയ്യടി ലഭിക്കുമ്പോഴും, ഒരൊരു ചോദ്യവും ഉയരുകയാണ് – എന്തിനാണ് ഈ കുട്ടികളെ സ്കൂൾ കലോത്സവങ്ങളുടെ ഭാഗമാക്കാത്തത്?

അകറ്റി നിർത്തേണ്ടവരല്ലചേർത്തു നിർത്തേണ്ടവരാണ് ഈ കുരുന്നുകൾ. സ്പെഷ്യൽ സ്കൂളുകളിൽ എയ്ഡഡ് - അൺ എയ്ഡഡ് വിഭാഗത്തിലുള്ളവർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. വിവേചനമില്ലാതെ അവരെ പ്രത്യേകമായി പരിഗണിക്കാൻ സർക്കാരും പൊതു സമൂഹവും ഇനിയെങ്കിലും രംഗത്തുവരേണ്ടതുണ്ട്.

#KannurArtsFestival, #SpecialSchoolTalent, #KeralaEducation, #Inclusion, #StudentArt, #Festivals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia