Notice | ക്ലാസില്‍ ഹാജരായിട്ടില്ലെന്ന് കാട്ടി മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ

 
Secretary P.M. Arsho Ends Studies at Maharaja's College Due to Attendance Notice
Secretary P.M. Arsho Ends Studies at Maharaja's College Due to Attendance Notice

Photo Credit: Facebook / PM Arsho

● എക്‌സിറ്റ് ഓപ്ഷന്‍ എടുക്കാന്‍ തീരുമാനം
● ക്ലാസ് ടീച്ചറെ ഇമെയില്‍ വഴി വിവരം അറിയിച്ചു
● 10 സെമസ്റ്ററുള്ള കോഴ്‌സില്‍ ആറു സെമസ്റ്റര്‍ കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുക്കാമെന്നാണ് ചട്ടം

കൊച്ചി: (KVARTHA) ക്ലാസില്‍ ഹാജരായിട്ടില്ലെന്ന് കാട്ടി മഹാരാജാസ് കോളജിന്റെ നോട്ടീസ് വന്നതിന് പിന്നാലെ പഠനം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ആര്‍ഷോ. 

എന്നാല്‍ ഈ സെമസ്റ്റര്‍ ആരംഭിച്ച ശേഷം ക്ലാസില്‍ എത്തിയിട്ടില്ലെന്ന് കാട്ടി കോളജ് അധികൃതര്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായി താന്‍ ആറാം സെമസ്റ്റര്‍ കൊണ്ട് എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ഇമെയില്‍ മുഖേനെ  ക്ലാസ് ടീച്ചറിനെ വിവരം അറിയിക്കുകയായിരുന്നു ആര്‍ഷോ. 

എന്നാല്‍ ഏഴാം സെമസ്റ്ററില്‍ തുടര്‍ പഠനത്തിന് പേരുണ്ടായിരിക്കെ, ആര്‍ഷോയ്ക്ക് എക്‌സിറ്റ് ഓപ്ഷന്‍ നല്‍കാനാകുമോ അതോ 'റോള്‍ ഔട്ട്' എന്ന പുറത്താക്കല്‍ നടപടിയാണോ സ്വീകരിക്കുക എന്ന കാര്യത്തില്‍ കോളജ് അധികൃതര്‍ യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായം തേടിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

15 ദിവസം തുടര്‍ച്ചയായി ഹാജരായില്ലെങ്കില്‍ വിശദീകരണം ചോദിക്കുക എന്ന സാങ്കേതിക കാര്യം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്  തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ ഇവരെ റോള്‍ ഔട്ട് ചെയ്യും. ഈ സാഹചര്യത്തിലാണ് താന്‍ ആറ് സെമസ്റ്റര്‍ കൊണ്ട് പഠനം അവസാനിപ്പിക്കുന്നുവെന്ന് ആര്‍ഷോ അറിയിച്ചിരിക്കുന്നത്.

10 സെമസ്റ്ററുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ആറു സെമസ്റ്റര്‍ കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുക്കാമെന്നാണ് ചട്ടം. ഡിഗ്രിയുടെ തുടര്‍ച്ചയായി പിജിയും കൂടി പഠിക്കാനുള്ളതാണ് ഇന്റഗ്രേറ്റഡ് കോഴ്‌സ്. ആറു സെമസ്റ്റര്‍ അഥവാ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ബിരുദം മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ. 

താന്‍ പിജി പഠനത്തിനില്ലെന്നും ഡിഗ്രി കൊണ്ട് മഹാരാജാസിലെ പഠനം അവസാനിപ്പിക്കുന്നു എന്നുമാണ് ആര്‍ഷോ വ്യക്തമാക്കിയിരിക്കുന്നത്. കോളജ് അധികൃതര്‍ ഇത് അനുവദിക്കുമോ അതോ റോള്‍ ഔട്ട് ചെയ്യുക എന്ന സാങ്കേതികകാര്യം ചെയ്യുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലടക്കം ആര്‍ഷോ ഇടംപിടിച്ചിരുന്നു.

#MaharajasCollege #KeralaNews #SFI #Arsho #StudentPolitics #Education

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia